ഇന്ദ്രന്‍സിനും പാര്‍വതിക്കും ചെറുവിരല്‍ അകലത്തില്‍ ദേശീയ പുരസ്‌കാരം വഴുതി

ന്യൂഡല്‍ഹി: മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരം മലയാളി താരങ്ങള്‍ക്ക് നഷ്ടമായത് ചെറുവിരല്‍ അകലത്തില്‍. മികച്ച നടന്‍ വിഭാഗത്തില്‍ ഇന്ദ്രന്‍സ്(ആളൊരുക്കം), മികച്ച നടി വിഭാഗത്തില്‍ പാര്‍വ്വതി(ടേക്ക് ഓഫ്) എന്നിവര്‍ക്കാണ് പുരസ്‌കാരം നഷ്ടപ്പെട്ടത്. ദേശീയ പുരസ്‌കാര ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ഇക്കാര്യം അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പറയുകയും ചെയ്തു. ഇന്ദ്രന്‍സിന്റെ പ്രകടനം മനോഹരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച നടി Read More …

മികച്ച ഗായകന്‍ യേശുദാസ്, സംവിധായകന്‍ ജയരാജ്, സഹനടന്‍ ഫഹദ് ഫാസില്‍; പുരസ്‌കാര നിറവില്‍ മലയാളം

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിന് കൈനിറയെ സമ്മാനങ്ങള്‍. മലയാളികള്‍ക്ക് വിഷുസമ്മാനമായി ഒരുപിടി ദേശീയ അവാര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്. അതില്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഭയാനകം എന്നീ ചിത്രങ്ങളാണ് പുരസ്‌കാരങ്ങള്‍ ഏറെയും വാരിക്കൂട്ടിയത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും Read More …

മലയാളത്തില്‍ ആയതു കൊണ്ടാണ് നല്ല സിനിമകള്‍ ലഭിച്ചത്ഫഹദ്

ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിനു വേണ്ടി സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും നടന്‍ ഫഹദ് ഫാസില്‍. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വാര്‍ത്ത കേട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ് പറഞ്ഞു. ‘സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും Read More …

വ്യാജഏറ്റുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ കാറപകടത്തില്‍ മരിച്ചു

കൊച്ചി: ഗുജറാത്തില്‍ വ്യാജഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ള കാറപകടത്തില്‍ മരിച്ചു. ഹൃദയപരിശോധനയ്ക്കായി എറണാകുളം അമൃത ആശുപ്ത്രിയിലേക്ക് പോകുന്നവഴിയാണ് അപകടം നടന്നത്. ചേര്‍ത്തല വയലാറിനു സമീപമായിരുന്നു അപകടം. ആലപ്പുഴ താമരക്കുളം സ്വദേശിയാണ് ഗോപിനാഥപിള്ള. ബുധാഴ്ച്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിരേ വന്ന മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. Read More …

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു; പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടേക്ഓഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് Read More …

ബാഗില്‍ നിന്നും സിറിഞ്ച്; കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്നും രണ്ട് മലയാളി താരങ്ങള്‍ പുറത്തേക്ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസിലെ ചട്ട ലംഘനത്തിന് രണ്ട് മലയാളി താരങ്ങളെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കി. നടത്ത താരം കെ.ടി ഇര്‍ഫാന്‍, ട്രിപ്പിള്‍ ജമ്ബ് താരം രാകേഷ് ബാബു എന്നിവരാണ് പുറത്തായത്. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ‘നോ നീഡില്‍ പോളിസി’ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും Read More …

ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സുവര്‍ണ തിളക്കം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒമ്പതാം ദിനവും ഇന്ത്യക്ക് സുവര്‍ണ നേട്ടത്തോടെ തുടക്കം. 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി. ഈയിനത്തിലെ വെള്ളിയും ഇന്ത്യക്കാണ്. അന്‍ജും മൗഡ്ഗില്ലിലൂടെയാണ് വെള്ളി നേട്ടം. കഴിഞ്ഞ ദിവസം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലും തേജസ്വിനി സാവന്ത് വെള്ളി നേടിയിരുന്നു. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണ്ണ നേട്ടവും Read More …

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍. ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. സ്‌റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. സംഭവത്തില്‍ Read More …