ലോകനേതാക്കള്‍ക്ക് പിറന്നാള്‍ ആശംസിച്ചതുകൊണ്ട് നേതാവാകില്ല – മോദിയെ വിമര്‍ശിച്ച്‌ ഉമ്മന്‍ചാണ്ടി

കഠുവ സംഭവത്തില്‍ പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ‘യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കള്‍ക്ക് പിറന്നാള്‍ ആശംസിക്കുമ്ബോഴല്ല, സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുമ്ബോഴാണ് താങ്കള്‍ ഒരു മനുഷ്യത്വമുള്ള നേതാവാകുന്നത്’ – മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന് നാട് Read More …

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തിനെതിരെ കര്‍ശന നടപടിയുടമായി സര്‍ക്കാര്‍. ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്ബളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരം ചെയ്യുന്ന പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്താല്‍ ഡോക്ടര്‍മാരുടെ ശമ്ബള വര്‍ധന, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവയെയും ബാധിക്കുമെന്നും Read More …

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളത്തിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും, മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡ് ലഭിച്ചത് അഭിമാനകരമാണെന്നും, നല്ല സിനിമകള്‍ക്കുള്ള പ്രചോദനമാകട്ടെ ഈ അവാര്‍ഡുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയെടുത്ത മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രി Read More …

കത്​വ: പ്രധാനമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി രാഹുല്‍

ന്യൂഡല്‍ഹി: ഉന്നാവോ-കത്‍വ പീഡനക്കേസുകളില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനിവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് മുന്നില്‍ രണ്ടു ചോദ്യങ്ങളുമായാണ് രാഹുല്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്തു വര്‍ധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയത്. ചോദ്യങ്ങള്‍ക്കൊടുവില്‍, മറുപടിക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. #SpeakUp എന്ന Read More …

കത്തുവ പീഡനം: കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാശ്മീരിലെ കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി. കത്തുവ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ അഭിഭാഷകര്‍ കുറ്റവാളികള്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്കുനേരെ ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. Read More …

കത്‌വ കേസ് പുറത്തു കൊണ്ടുവന്നത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ്

ശ്രീനഗര്‍: രാജ്യത്തെ ഇളക്കിമറിച്ച എട്ടുവയസ്സുകാരിയുടെ ബലാല്‍സംഗ കൊലപാതകത്തിന്റെ ചുരുളഴിച്ചത് സ്വാധീനത്തിന് വഴങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം. ജമ്മു കശ്മീരിലെ എട്ടുവയസ്സുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത് പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലൂടെയായിരുന്നു. വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തോടൊപ്പം മറ്റ് തെളിവുകളും സമര്‍പ്പിക്കാനായത് സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത പൊലീസ് സംഘത്തിന്റെ മികവാണ് തെളിയിക്കുന്നത്. എട്ടുയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെയും മയക്കുമരുന്ന് നല്‍കിയതിന്റെയും തുടര്‍ച്ചയായി Read More …

ആസിഫയ്ക്കുവേണ്ടി ഹാജരാകരുത്, അഭിഭാഷകയ്ക്ക് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ഭീഷണി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരാകുന്നതില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് അഭിഭാഷക ദീപിക എസ് രജാവത്ത്. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹൈക്കോടതിയില്‍വെച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ദീപിക മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി ജമ്മു കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുകയായിരുന്നു ദീപിക. ഇതിന് മുമ്ബാണ് Read More …

പാറ്റൂര്‍ ഭൂമിക്കേസ്; ലോകായുക്തയുടെ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: പാറ്റൂരില്‍ അധിക ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്തയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. നിര്‍മാതാവാണ് കോടതിയെ സമീപിച്ചത്. പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കയ്യേറിയതായി കണ്ടെത്തിയ 4.356 സെന്റ് ഭൂമി പിടിച്ചെടുക്കാനായിരുന്നു ലോകായുക്ത ഉത്തരവിറക്കിയത്. ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനാണ് ഹൈക്കോടതി സ്‌റ്റേ. Read More …