കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന്‍റെ ചുമതല രാഹുലിന്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്. ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന പ്ലീ​ന​റി സ​മ്മേ​ള​ന​മാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചു​മ​ത രാ​ഹു​ലി​നെ ഏ​ല്‍​പി​ച്ച​ത്. ആ​കെ​യു​ള്ള 24 പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളി​ല്‍ 12 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ബാ​ക്കി​യു​ള്ള​വ​രെ അ​ധ്യ​ക്ഷ​ന്‍ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​തു​മാ​ണ് പ​തി​വ്. ഈ ​പ​തി​വി​നാ​ണ് എ​ഐ​സി​സി​യു​ടെ സ​ന്പൂ​ര്‍​ണ സ​മ്മേ​ള​നം മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

കണികാപരീക്ഷണം: ജനങ്ങളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തണം -വി.എസ്

തിരുവനന്തപുരം: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കണികാ പരീക്ഷണശാലക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്ബ് കേരളത്തെ കൂടി അറിയിച്ച്‌ ശാസ്ത്രീയമായി അതിന്‍റെ ആഘാതപഠനം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പ്രദേശത്തെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച്‌ കേരള സര്‍ക്കാരും ജനങ്ങളുമായി ആശയവിനിമയം നടത്തി വേണം. Read More …

ചെങ്ങന്നൂരില്‍ പിന്തുണ തേടി ; പി കെ. കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച

ബി.ജെ.പി നേതാവ് പി കെ. കൃഷ്ണദാസ് കോട്ടയത്ത് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയാണ് കൂടികാഴ്ചയെന്നാണ് സൂചന.

ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും സ്ഥലംമാറ്റം

ലക്നൗ: ഉത്തര്‍പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥരെയും16 ജില്ലാ മജിസ്ട്രേറ്റുമാരെയും സ്ഥലംമാറ്റി. കൂടാതെ ഗോരഖ്പുര്‍ മജിസ്ട്രേറ്റായിരുന്ന രാജീവിനും സ്ഥലം മാറ്റി നല്‍കി. ഡിവിഷണല്‍ കമ്മീഷണറായി സ്ഥാനകയറ്റം നല്‍കിയാണ് രാജീവിനെ സ്ഥലം മാറ്റിയത്. വെള്ളിയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥരെയും മജിസ്ട്രേറ്റുമാരെയും സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് എത്തിയത്.

കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: ബാര്‍ തുറക്കുന്നത് സംബന്ധിച്ച കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മദ്യനയം തിരിച്ചടി ആകുമെന്ന് വിചാരിക്കുന്നില്ല. പഞ്ചായത്തുകള്‍ തോറും ബാര്‍ തുറക്കുന്നതിന് നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ കേസുകളില്‍ ഉയര്‍ന്ന ഫീസ് നല്‍കി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടു വരുന്നത് നീതി സംരക്ഷിക്കാനാണ്. നീതി സംരക്ഷിക്കാന്‍ Read More …

മദ്യശാലകള്‍ തുറക്കുന്നത് ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നതിലൂടെ,​ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തിയാല്‍ ഇടതു മുന്നണി അധികാരത്തിലേറിയാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു Read More …

ആശയം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടം -ശശി തരൂര്‍

ന്യൂഡല്‍ഹി: ഒരു വ്യക്തിയെയല്ല ആശയം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് വന്നതോടെ വലിയ മാറ്റമാണ് സംഭവിച്ചത്. പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനുള്ള അനുഭവവും കഴിവും അദ്ദേഹത്തിനുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്‍റ് സംവിധാനമാണ് രാജ്യത്തുള്ളത്. ഇതുപ്രകാരം കോണ്‍ഗ്രസിന്‍റെ നയം പ്രധാനമാണ്. മൂല്യങ്ങളാണ് ഒരു പാര്‍ട്ടിക്ക് വേണ്ടത്. നാലു വര്‍ഷം Read More …

രാജ്യത്ത് ഐക്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കുകയുള്ളുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്ത് ഐക്യമുണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഡല്‍ഹിയില്‍ നടക്കുന്ന എഐസിസിയുടെ സന്പൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസിനേയും സംഘപരിവാറിനെയും Read More …