മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിളപ്പിശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. റബ്ബിനെ കൂടാതെ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാധാകൃഷ്ണന്‍,? മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് അന്വേഷണം.

ബഹളം, ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു ; അവിശ്വാസ പ്രമേയം പരിഗണിച്ചില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചില്ല. വിവിധ കാര്യങ്ങള്‍ ഉയര്‍ത്തി ഇന്നും പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ പ്രമേയം പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ടിഡിപിയും വൈഎസ്ആറും കൊണ്ടുവരാനിരുന്ന പ്രമേയത്തിന് പ്രതിപക്ഷത്തെ അനേകം കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് Read More …

സ്‌കൂളുകളിലെ കുടിവെള്ളം: ഗുണ നിലവാരം ഉറപ്പാക്കാനാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണ നിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലബോറട്ടറിയില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോര്‍ട്ട് തയാറാക്കാനായി കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കൊല്ലത്തുള്ള ലാബിനെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ ലാബ് അധികാരികളും Read More …

ദേശീയപാതയ്ക്കായുള്ള സര്‍വേ തടഞ്ഞ് സമരസമിതി; കുറ്റിപ്പുറത്ത് സംഘര്‍ഷം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍. കുറ്റിപ്പുറം പാലത്തിന് സമീപം ദേശീയപാതയുടെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെയാണ് ഹൈവേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നാട്ടുകാര്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാത വികസനത്തിനായി 30 മീറ്റര്‍ സ്ഥലം Read More …

പുതിയ മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: പുതിയ മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടികളെ മാധ്യമങ്ങള്‍ വക്രീകരിച്ചു കാണിക്കുകയാണ്. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറക്കാനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു

ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: റിപ്പോര്‍ട്ട് വ്യാജമെന്ന് ആരോപണ വിധേയന്‍

കണ്ണൂര്‍: പി. ജയരാജനെതിരായ ക്വട്ടേഷന്‍ കഥ പച്ചക്കള്ളമെന്ന് ആരോപണ വിധയനായ പുത്തന്‍കണ്ടം പ്രണൂബ്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഇന്റലിജസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണെന്നും പ്രണൂബ് മാതൃഭൂമീ ന്യൂസിനോട് പറഞ്ഞു. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പോലീസ് പറയുന്ന വ്യക്തിയാണ് പ്രണൂബ്. രണ്ടുതവണ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ Read More …

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യം തന്നെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍.ഡി.എഫ് മദ്യനയം യുവാക്കളെ കുടിയന്മാരാക്കുന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ യുവാക്കളെ മുഴുവന്‍ കുടിയന്മാരാക്കുന്ന മദ്യനയമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റേതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഈ നയത്തോടുള്ള ശക്തമായ എതിര്‍പ്പ് ലീഗ് തുടരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.