ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രത

ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രത. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ തമിഴ്‌നാട് തലസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്ബാണ് ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്ബനിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

രാമസേതു സംരക്ഷിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതുവിന്റെ ഘടന മാറ്റാനാവില്ലെന്നും സംരക്ഷിക്കുമെന്നും സൂപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. രാമസേതു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സാമൂഹ്യസാമ്ബത്തിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് നിര്‍ദിഷ്ട മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. രാമസേതുവിനെ ബാധിക്കാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സുപ്രീംകോടതിയില്‍ Read More …

ലോകസഭ പിരിഞ്ഞു; അവിശ്വാസം പരിഗണിച്ചില്ല

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. അന്ധ്രപ്രദേശിലെ പ്രധാനപാര്‍ട്ടികളായ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാന്‍ മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബിജെ പി നേതാവിനു നേരെയുണ്ടായ ആക്രമത്തിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു സംഭവം. ഖാന്‍മോഹില്‍ പട്രോളിങ്ങ് നടത്തുന്ന സൈനികരുടെ നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടു പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. Read More …

ടി.പി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവിന് നീക്കം

തിരുവനന്തപുരം: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ നീക്കം. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. പ്രാഥമിക നടപടികളുടെ ഭാഗമായി എതിര്‍പ്പുണ്ടോയെന്ന് അറിയാനായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയില്‍ വകുപ്പ് മോചിതനാക്കണോ Read More …

ബി​ജെ​പി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ന്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ത​യാ​റെ​ടു​ക്കു​ന്നു: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ന്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ത​യാ​റെ​ടു​ക്കു​ക​യാ​ണ് എ​ന്ന​താ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​ജ​ന​വി​ധി വ​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തു​ട​ര്‍​ച്ച എ​ന്ന സ്വ​പ്നം അ​സ്ത​മി​ച്ചെ​ന്നും രാ​ജ്യം കാ​ല്‍​ക്കീ​ഴി​ലാ​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ര്‍ മോ​ഹ​പ​ദ്ധ​തി​യു​ടെ അ​ടി​ത്ത​റ ഇ​ള​കി​യെ​ന്നും പി​ണ​റാ​യി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍​നി​ന്നു കു​ത​റി​മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ വി​കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് Read More …

പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം; സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

ചണ്ഡീഗഢ്: പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കിയ വിദ്യാര്‍ത്ഥിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപ്പത്തിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് പാസാകാന്‍ പകരം വിദ്യാര്‍ത്ഥിയെ വെച്ച്‌ പരീക്ഷ എഴുതിക്കാം എന്നായിരുന്ന പ്രിന്‍സിപ്പാളിന്റെ വാഗ്ദാനം. സ്കൂളിന്റെ ഉടമസ്ഥന്‍ കൂടിയാണ് അറസ്റ്റിലായ പ്രിന്‍സിപ്പാള്‍. സ്കൂളിന് സമീപമുള്ള വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. Read More …

മുരളീധരന്‍ എതിരില്ലാതെ വിജയിച്ചു

മഹാരാഷ്ട്ര : ബിജെപി ദേശീയസമിതി അംഗം വി.മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പിന്മാറിയതോടെ വോട്ടെടുപ്പ് ഒഴിവാകുകയായിരുന്നു. മുരളീധരന്റെ രാജ്യസഭാംഗത്വം കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനും വഴിയൊരുക്കും. എന്‍ഡിഎ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മല്‍സരിക്കും. നിലവില്‍ രാജ്യസഭയില്‍ സ്വതന്ത്ര അംഗമാണ്. ബിഡിജെഎസ് അധ്യക്ഷന്‍ Read More …