പുതുവര്‍ഷപ്പുലരിയില്‍ വയോധികന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പുതുവര്‍ഷപ്പുലരിയില്‍ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം തോന്നിക്കും. പാറക്കഷണം കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധനുമെത്തി പരിശോധന നടത്തി.

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിലെ സുപ്രധാനമായ പല രേഖകളും, മൊഴികളും പൊലീസ് തന്നിട്ടില്ല, പൊലീസിന്റെ നടപടി ബോധപൂര്‍വ്വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അരികുവല്‍കരിക്കുക എന്നതാണ് മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാമൂഹികപരിഷ്‌കരണം എന്ന നിലയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവല്‍കരിക്കുക എന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്‌ലിംകളുടെ സൃഷ്ടിയാണെന്ന് Read More …

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു , മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍:ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. മറ്റ് സൈനിക ക്യാംപുകള്‍ക്ക് സമീപത്തും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ 185 ബറ്റാലിയന്‍ Read More …

തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ 1300 സ്ത്രീകള്‍ക്ക് അനുമതി മോദി

ന്യൂഡല്‍ഹി: ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് 1300 സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലെന്ന നിയമം മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ 1300 പേരുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. ആണ്‍തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ്  നിര്‍വഹിക്കാന്‍ കഴിയില്ലെന്നത് വിവേചനമാണെന്നും ഈ വര്‍ഷം മുതല്‍ അതില്‍ മാറ്റം വരുത്തിയെന്നും മോദി Read More …

ആലിംഗന വിവാദം: ശശി തരൂര്‍ എം.പിയുടെ അധ്യക്ഷതയില്‍ ഒത്തുതീര്‍ന്നു

തിരുവനന്തപുരം: മുക്കോല സന്റെ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗ വിവാദം ഒത്തുതീര്‍ന്നു. തിരുവനന്തപുരം എം.പി ശശിതരൂരിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. ബുധാഴ്ച മുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കും. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷയെഴുതാനും അനുമതി നല്‍കി. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷനില്‍ നല്‍കിയ പരാതി വിദ്യാര്‍ഥികള്‍ പിന്‍വലിക്കും. മുക്കോലയ്ക്കല്‍ സന്റെ് തോമസ് സ്‌കൂളിലെ Read More …

രാജ്യത്ത് നിന്നും ജാതീയതയും വര്‍ഗീയതയും അഴിമതിയും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി

ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിയേയും ആ പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലത്തിനിടക്ക് ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേര് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരമായി മാറുകയും ചെയ്തു. പുതു വര്‍ഷത്തിലേക്ക് ആശംസകള്‍ Read More …