സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് എം.എം.മണി

ഇടുക്കി: സംസ്ഥാനത്ത് സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മൂന്നാര്‍ സന്ദര്‍ശിക്കുന്നതിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാറിലെ സിപിഎം നേതാക്കള്‍ക്കെതിരേ സിപിഐ പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് മണിയുടെ പ്രതികരണം. മന്ത്രി എം.എം.മണിയും എസ്. രാജേന്ദ്രന്‍ എംഎല്‍എയും Read More …

ചെക്ക് പോസ്റ്റ് വഴി എന്തും കടത്താം; തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍

പാലക്കാട്: ധനകാര്യമന്ത്രി തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി എകെ ബാലന്‍. തോമസ് ഐസക്. ജിഎസ്ടി വഴി സംസ്ഥാനത്തിനും കേന്ദ്രത്തിനും എത്ര പണം കിട്ടിയെന്ന കാര്യം കേന്ദ്രത്തിനും സംസ്ഥാനത്തിനും അറിയില്ലെന്നായിരുന്നു ബാലന്റെ കുറ്റപ്പെടുത്തല്‍. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ ഉദ്ഘാടനത്തിനിടെയായിരുന്നു ധനകാര്യവകുപ്പിനെതിരെ മന്ത്രിയുടെ വിമര്‍ശനം. ജിഎസ്ടി വന്നതിനെ തുടര്‍ന്ന് ചെക് പോസ്റ്റ് വഴി എന്തുകടത്താമെന്ന സ്ഥിതി വന്നിരിക്കുന്നു. ഈ Read More …

മോദിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭര്‍ത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയത്.   മുത്തലാഖ് ചൊല്ലിയാല്‍ പ്രധാനമന്ത്രിക്കോ മറ്റുള്ളവര്‍ക്കോ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുത്തലാഖ് ചൊല്ലിയതെന്ന് യുവതി പറഞ്ഞു. Read More …

മണിയുടെ മരണം; പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍

നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഡോ.സുമേഷാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയുടെ മരണത്തിന് കാരണം ഡോ.സുമേഷ് സെഡേഷന്‍ നല്‍കിയതാണെന്ന് താന്‍ പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും എന്നാല്‍ അതൊന്നും തന്റെ അഭിപ്രായമല്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ: ഒരു സ്വകാര്യ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ഞാന്‍ Read More …

യു.എസ്.ഒറ്റപ്പെട്ടു: ട്രംപിന്റെ പ്രഖ്യാപനം യു.എന്‍. തള്ളി

യുണൈറ്റഡ് നേഷന്‍സ്: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്രസഭ തള്ളി. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് യു.എസ്. ഒറ്റപ്പെട്ടത്. ജറുസലേം വിഷയം ഇസ്രയേലും പലസ്തീനും ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലെത്തേണ്ട കാര്യമാണെന്ന് യോഗത്തിനുശേഷം യു.എന്‍. രക്ഷാസമിതി അഭിപ്രായപ്പെട്ടു. ദ്വിരാഷ്ട്രസങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്ന Read More …

അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം : പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നും നടപടി വാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്നും മന്ത്രി വിശദീകരിച്ചു. പി.വി.അന്‍വര്‍ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് Read More …

മജീഷ്യനെ പോലെ മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് തിരിക്കുന്നു: രാഹുല്‍

ഗാന്ധിനഗര്‍: മജീഷ്യന്‍ കാണികളുടെ ശ്രദ്ധ തിരിക്കുന്നതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് തിരിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ജന്മനഗരമായ വഡ്‌നഗറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കഴിഞ്ഞ 1015 ദിവസമായി യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ Read More …

ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി കെ.കെ ശൈലജ

സര്‍ക്കാരാശുപത്രികളെ ജനങ്ങളുടെ ബന്ധുക്കളാക്കി മാറ്റുന്ന വിധം ആരോഗ്യരംഗത്ത് സമഗ്രമായമാറ്റത്തിനാണ സര്‍ക്കാറിന്റെ ലക്ഷ്യമെന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആശുപത്രികള്‍ രോഗീ സൗഹൃദമാക്കും. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമത്തിലെ Read More …