പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം

തിരുവനന്തപുരം: പ്രധാനമന്ത്രിയെ കാണാന്‍ യുഡിഎഫ് സംഘത്തിന് അനുമതി നിഷേധിച്ചു. നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടും മറുപടി നല്‍കിയില്ല. ഇത് മോദിയുടെ തരം താണ രാഷ്ട്രീയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.       ദുരന്തം അറിയിക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ Read More …

ദിലീപിന് ജയിലില്‍ ചട്ടവിരുദ്ധമായി സന്ദര്‍ശകരെ അനുവദിച്ചതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിയവെ ചട്ടവിരുദ്ധമായി സന്ദര്‍ശകരെ അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് കോടതി അറിയിച്ചിരിക്കുന്നത്. തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആലുവ സബ് ജയില്‍ സൂപ്രണ്ട് ബാബുരാജ് ഉള്‍പ്പെടെയുള്ള ജയില്‍ Read More …

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്; വിലക്ക് മാധ്യമങ്ങള്‍ക്കും ബാധകം

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ കത്തിലെ പരാമര്‍ശങ്ങള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. രണ്ടുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സരിതയുടെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിലക്ക് മാധ്യമങ്ങള്‍ക്കും ബാധകമാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും Read More …

തോളിലിരുന്ന് ചെവി തിന്നുന്നത് ഇനിയും സഹിക്കാന്‍ വയ്യ

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. തോളിലിരുന്ന് കാത് കടിച്ച് തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കട്ടുമുടിച്ച കോണ്‍ഗ്രസ്സുമായി കൂട്ട് കൂടുന്നതില്‍ ആര്‍ക്കും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്ഥാവന നടത്തിയതില്‍ Read More …

ഓഖി ദുരന്ത സമയത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെ പെരുമാറി

കണ്ണൂര്‍: ഓഖി ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒന്നു വിളിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. കേന്ദ്രം കേരളത്തോടു സ്വീകരിച്ചു വരുന്ന വൈരനിര്യാതന സമീപനത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. സോളര്‍ ജുഡ ീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി നിരീക്ഷിച്ചത്. ഈ സംഭവത്തില്‍ വിചാരണയ്ക്ക് Read More …

തോമസ് ചാണ്ടിക്കെതിരായ കേസ്: വിജിലന്‍സ് കോടതി ജനുവരി നാലിലേക്ക് മാറ്റി

കോട്ടയം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ജനുവരി നാലിലേക്ക് മാറ്റി. കേസില്‍ അന്വേഷണം അപൂര്‍മാണെന്നും അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും കേസ് പരിഗണിക്കവേ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി 15 ദിവസം കൂടി നീട്ടി നല്‍കിയത്. നേരത്തെ വിജിലന്‍സിന്റെ അന്വേഷണ ഫയല്‍ Read More …

പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍; വൈകിട്ട് പൂന്തുറയില്‍ എത്തും

കൊച്ചി: തിങ്കളാഴ്ച രാത്രി മംഗലാപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലെത്തി. ഓഖി ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് ഉച്ചതിരിഞ്ഞ് കന്യാകുമാരിക്ക് തിരിക്കും. വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്. മംഗലാപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, നളിന്‍ കട്ടീല്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെത്തി ദുരിതബാധിതരെ കാണും. പൂന്തുറ സെന്റ് Read More …