മോഡി’പ്രഭാവ’വും ഏശുന്നില്ല; ഗുജറാത്തില്‍ ബിജെപിയുടെ നില തെറ്റുന്നു

അഹമ്മദാബാദ്:  ഗുജറാത്തില്‍ യുദ്ധം തോല്‍ക്കാതിരിക്കാനുള്ള 18ാമത്തെ അടവിലേക്ക് നീങ്ങുകയാണ് ബിജെപി. നൂറുപേര്‍ കൂടുന്നിടത്തെല്ലാം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത് ഇതിന്റെ വ്യക്തമായ സൂചന. ആദ്യഘട്ട തെരഞ്ഞെടുപ്പിന് 11 ദിവസം ശേഷിക്കെ നരേന്ദ്ര മോഡി എട്ടോളം റാലിയില്‍ പങ്കെടുത്തുകഴിഞ്ഞു. രാജ്‌കോട്ട്, സൂറത്ത്, മോര്‍ബി, സോംനാഥ്, ഭുജ്, അമ്‌റേലി എന്നിവിടങ്ങളില്‍ മോഡി പങ്കെടുത്ത റാലികളില്‍ ഏറെ Read More …

കനത്ത മഴ, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാറശാലയില്‍ സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദി കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. കുട്ടികള്‍ എത്തുന്നതിന് മുമ്പ് അപകടമുണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിട്ടുണ്ട്. Read More …

ശക്തമായ മഴ തുടരുന്നു; പാറശാലയില്‍ കലോത്സവവേദികള്‍ തകര്‍ന്നു

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് മഴ ശക്തിപ്പെടാന്‍ കാരണം. ശക്തമായ മഴയില്‍ പാറശാലയില്‍ സബ് ജില്ലാ കലോത്സവവേദികളില്‍ മൂന്നെണ്ണം തകര്‍ന്നു വീണു. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ ചുഴലിക്കാറ്റ് ആഞ്ഞിടിച്ചു. അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ടനിലയിലാണ്. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട Read More …

പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബി അന്തരിച്ചു

എറണാകുളം: പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്.   മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി് തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.

രാഹുലിന്റെ പേരുള്ളത് ക്ഷേത്രത്തിന്റെ സന്ദര്‍ശക രജിസ്ട്രറില്‍

ന്യൂഡല്‍ഹി>രാഹുല്‍ ഗാന്ധിയുടെ പേരും ഒപ്പും ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സോമനാഥ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പികെ ലാഹരി വ്യക്തമാക്കി. ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് പേരു രേഖപ്പെടുത്തിയതെന്ന ബിജെപി പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഗുജറാത്തില്‍ എത്തിയ രാഹുല്‍ഗാന്ധിസോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതാണ് തെറ്റായ പ്രചാരണങ്ങള്‍ക്ക് ബിജെപി ഉപയോഗിച്ചത്. Read More …

താങ്കളെപ്പോലെ ഓടിളക്കി വന്ന് മന്ത്രിയായവനല്ല ഞാന്‍: മറുപടിയുമായി മണിയാശാന്‍

തിരുവനന്തപുരം: തന്നെ വീരപ്പനെന്ന് വിളിച്ച കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് ശക്തമായ മറുപടിയുമായി മന്ത്രി എം.എം.മണി രംഗത്തെത്തി. താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി ആയവനല്ല താനെന്ന് പറഞ്ഞ മണി ജനങ്ങളുടെ പിന്തുണയോടെ എം.എല്‍.എ ആയതിന് ശേഷമാണ് മന്ത്രിസഭയില്‍ അംഗമായതെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളോളം ഇടുക്കിയില്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോരാടിയവനാണ് ഞാന്‍. ഇനിയും അങ്ങനെ തന്നെ ചെയ്യും. Read More …

കണക്കില്‍പ്പെടാത്ത നിക്ഷേപം; റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനുശേഷം ബാങ്ക് അക്കൗണ്ടുകളില്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ 1.16 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ വലിയ തുക നിക്ഷേപിച്ചവരുടെ കാര്യത്തില്‍ സൂക്ഷ്മപരിശോധന ഉണ്ടാകുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. നോട്ട് അസാധുവാക്കലിനുശേഷം രണ്ടര ലക്ഷം Read More …

യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടിയും പോകില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടി പോലും വിട്ടുപോകില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഡിയു യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാര്‍, ശ്രേയാംസ്‌കുമാര്‍, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയ നേതാക്കന്മരുമായി താന്‍ സംസാരിച്ചിരുന്നു. മുന്നണി മാറ്റത്തെക്കുറിച്ച് അവരാരും തന്നോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജെഡിയു Read More …