സംഘര്‍ഷങ്ങള്‍ക്കുള്ള ഉത്തമപരിഹാരം ഗുരുദര്‍ശനം: ചെന്നിത്തല

ശിവഗിരി: സമൂഹം ഇന്ന് നേരിടുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് ശ്രീനാരായണ ഗുരുദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൗതികതയും ആദ്ധ്യാത്മികതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഗുരുദര്‍ശനത്തിന് നാള്‍ക്കുനാള്‍ പ്രസക്തി ഏറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 85ആം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. സമൂഹത്തിന്റെ നന്മയും പുരോഗതിയും വളര്‍ച്ചയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. വിശ്വസാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് അദ്ദേഹം Read More …

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പിടിയില്‍ ഉപരാഷ്ട്രപതിയും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പ് പരസ്യങ്ങളുടെ പിടിയില്‍ താനും പെട്ടുപോയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട ഗുളികകള്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അമളി പറ്റിയതെന്നും, ഇടപാടിനെ തുടര്‍ന്ന് 1230 രൂപ തനിക്ക് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. തെറ്റിധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് രാജ്യസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ‘ഉപരാഷ്ട്രപതിയായതിന്റെ തൊട്ടടുത്ത Read More …

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞെന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 201617 വര്‍ഷത്തില്‍ ആഭ്യന്തര സേവന ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ധനനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. മുന്‍ വര്‍ഷം എട്ടു ശതമാനമായിരുന്ന ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 201617 വര്‍ഷത്തില്‍ 7.1 ശതമാനമായാണ് കുറഞ്ഞതെന്നാണ് അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കിയത്. അതേസമയം Read More …

മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ചാലക്കുടിയില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ് കുമാറിന്റെ ഫോണിലേക്കാണ് ഇന്നലെ രാവിലെ 10.24ഓടെ ഭീഷണി സന്ദേശം എത്തിയത്. ‘മുഖ്യമന്ത്രി Read More …

കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐക്കും കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമര്‍ശനം. കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ജില്ലയിലെ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം സിപിഐക്കെതിരേ രൂക്ഷമായാണ് സംസാരിച്ചത്.     തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്നുള്ള Read More …

ആര്‍.എസ്.എസ് തലവനെതിരെ കേസെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ് പോലും ലംഘിച്ചും നാഷണല്‍ ഫ്‌ളാഗ് ചട്ടം മറികടന്നും പാലക്കാട് കര്‍ണ്ണകിയമ്മാള്‍ സ്‌കൂളില്‍ ദേശീയ പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ കേസ്സെടുക്കാതെ ഒളിച്ചു കളിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏതാനും പേരെ ബലിയാടാക്കി ഒളിച്ചു കളിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും Read More …

സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: 20162017 വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമന്റെില്‍ വ്യക്തമാക്കിയത്. വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ച നിരക്കാണ് സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയായാത്. ആഗോള സാമ്പത്തിക രംഗത്ത് വളര്‍ച്ച കുറവാണ്. ഇത് രാജ്യത്തെ നിക്ഷേപത്തെ Read More …

ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 25 ലക്ഷത്തിന് മുകളില്‍ തുക പിന്‍വലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും വ്യക്തമാക്കി. കേന്ദ്രം അനുവാദം നല്‍കിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും Read More …