രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണംകാനം

രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ യോജിപ്പിനുള്ള സാധ്യത ആരാഞ്ഞപ്പോഴാണ് രാജ്യത്തെ എല്ലാ മതേതര കക്ഷികളും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായം പറഞ്ഞത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സിപിഐ നേതാവ് പറഞ്ഞു. സി Read More …

സൗദിയില്‍ ലെവി ബാധകമാവില്ലാത്തത് ആര്‍ക്കൊക്കെ ; വ്യക്തമാക്കി താഴില്‍ മന്ത്രാലയം

റിയാദ്: അഞ്ചില്‍ താഴെ മാത്രം ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ വിദേശജീവനക്കാര്‍ക്ക് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിരക്കിലുള്ള ലെവി ബാധകമല്ലെന്ന് തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം. കൂടാതെ, ഗാര്‍ഹിക തൊഴിലാളികള്‍, ജി.സി.സി. രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവര്‍ക്കും, അഭയാര്‍ഥികളായി സൗദിയില്‍ കഴിയുന്നവര്‍ക്കും, സ്വദേശി പൗരന്‍മാരുടെ വിദേശപൗരത്വമുള്ള ഭാര്യയ്ക്കും പുതിയ ലെവി ബാധകമാവില്ല. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്ന കമ്ബനികളിലെ Read More …

മുന്നണിമാറ്റം: ജെ.ഡി.യു തീരുമാനം ജനുവരി 12ന്

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിന്റെ അന്തിമതീരമാനം ജനുവരി 12ന് ഉണ്ടാവുമെന്ന് സൂചന. ജനുവരി 11,12 തിയതികളില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമതീരുമാനം ഉണ്ടാവുക. മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങള്‍ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ Read More …

രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു,അടുത്ത തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചു.ശ്രീരാഘവേന്ദ്ര കല്ല്യാണ മണ്ഡപത്തിൽ ആരാധകരെ അഭിസംബോധന ചെയ്യവെയാണ് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമി‍ഴ്നാട്ടിലെ ജനങ്ങളെ വ‍ഴിയാധാരമാക്കാൻ താനില്ലെന്ന് രജനികാന്ത് പറഞ്ഞു.നിലവിലെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ കൊളളയടിക്കുകയാണ്.പാർട്ടി രൂപവത്ക്കരിക്കുന്നതിന് മുമ്പ് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നം അടുത്തറിയുമെന്നും രജനി Read More …

പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അഥോറിറ്റിയോ വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍ പാലങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രനയ പ്രകാരം ടോള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പെടുന്ന വിഷയമല്ല. എങ്കിലും ടോള്‍ Read More …

പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് ഹസന്‍

പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്നും ഹസന്‍ അറിയിച്ചു.   കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍’ ആണ് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്.   മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം Read More …

പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.     സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്. പൊതുവേ, കുറ്റകൃത്യങ്ങളിലുള്ള Read More …

ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ; ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജനുവരി നാലിന് വിഷയം ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചിട്ടും സമരം തുടങ്ങിയതെന്തിനെന്ന് മനസിലാവുന്നില്ലെന്നും, സമരക്കാര്‍ ആഗ്രഹിച്ചാല്‍ ചര്‍ച്ചക്കു തയാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായവര്‍ധനയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി പണിമുടക്ക് നടത്തുന്നത്. Read More …