ബിജെപി ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല, കോടിയേരിക്ക് മാനസിക രോഗമാണെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് ബിജെപി പിന്തുണ നല്‍കിയെന്ന കോടിയേരിയുടെ പ്രസ്താവന തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ബിജെപി ഇത്തരത്തില്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. മറിച്ചാരോപിക്കുന്ന കോടിയേരിക്ക് മാനസിക രോഗമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വീണ്ടും വിമര്‍ശിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി Read More …

കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചരണത്തിന്റെ ഭാഗമാണ് സമരം; കോടിയേരി

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം കേസുകളില്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. തെളിവുകള്‍ ശേഖരിക്കുന്ന നടപടികളെ തടസ്സപ്പെടുത്തുന്നത് ശരിയല്ല. തെളിവുണ്ടെങ്കില്‍ പാതിരിയായാലും മുക്രിയായാലും Read More …

ബാര്‍ കോഴക്കേസ്; യാതൊരു സംശയത്തിനും ഇടനല്‍ക്കാത്ത വിധം തുടരന്വേഷണം നടത്തണമെന്ന് കോടിയേരി

തിരുവനന്തപുരം: യാതൊരു സംശയത്തിനും ഇടനല്‍ക്കാത്ത വിധം ബാര്‍ കോഴക്കേസ് തുടരന്വേഷണം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എക്‌സൈസ് നികുതി കൂട്ടുന്ന നിലപാടില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് ഹസന്‍

തിരുവനന്തപുരം: യുപിഎയുടെ കാലത്ത് പെട്രോള്‍ വിലക്കയറ്റത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്ത ബിജെപി ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കേന്ദ്രത്തിന്റേത് നികുതി ഭീകരതയെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിലക്കയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും തുടര്‍ച്ചയായി എക്‌സൈസ് നികുതി Read More …

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പോരാട്ടവീര്യത്തിന് അഭിവാദ്യം: പിണറായി വിജയന്‍

ജെഎന്‍യുവില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ഇടത് സഖ്യത്തെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെയും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയും പോരാടുക മാത്രമല്ല അക്രമം അഴിച്ചുവിടാനുള്ള ശ്രമങ്ങളെ തടയുക കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്‌തത്. വിദ്യാര്‍ത്ഥികളുടെ കീഴടക്കാനാകാത്ത വീര്യത്തെയും വിദ്യാര്‍ത്ഥി യൂണിയനെയും അഭിവാദ്യം ചെയ്യുന്നു. എല്ലാ മതേതര ജനാധിപത്യ ശക്തികളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി നിലകൊള്ളണമെന്നും Read More …

ഉമ്മന്‍ചാണ്ടിയും കെപിസിസിയും നമ്ബി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടിയേരി

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്ബി നാരായണന് നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു.

സിഎംഡിആര്‍ഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് വാട്‌സ്‌ആപ്പിലൂടെ ലഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്‌സ്‌ആപ്പിലൂടെ ലഭിക്കുമെന്ന് പിണറായി വിജയന്‍. ഓണ്‍ലൈന്‍ വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവര്‍ക്ക് ഈ സേവനം Read More …

40,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി ജയരാജന്‍, കേന്ദ്രത്തിനുള്ള നിവേദനം തയ്യാറായി

തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനത്ത് 40,000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. പ്രളയക്കെടുതി സംബന്ധിച്ച്‌ കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത് നാളെ സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറാക്കാന്‍ കഴിയാത്ത രീതിയില്‍ കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. Read More …