ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് അരങ്ങേറുന്നതെന്ന് ബിജെപി

ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. സുപ്രീം കോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള സാധ്യതകള്‍ നിലനില്‍ക്കെ സ്ത്രീ പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം : സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി നല്‍കി .ഇതിനായി അക്കാദമി തന്നെ പണം കണ്ടെത്തണം എന്നും ചെലവുചുരുക്കിയുള്ള മേള നടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം .അതോടൊപ്പം മേളയില്‍ വലിയ തോതില്‍ ഉള്ള ആഘോഷങ്ങള്‍ ഒഴുവാക്കാനും ചടങ്ങില്‍ പുരസ്‌ക്കാര വിതരണം മാത്രമാക്കാനും മുഖ്യ മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു . ചലച്ചിത്രമേള മുന്ന് Read More …

ഐ എഫ് എഫ് കെ; പണം അനുവദിക്കാതെ മേള നടത്തുവാന്‍ കഴിയില്ലെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: ഐഎഫ് എഫ് കെയില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്തുവാന്‍ കഴിയില്ലെന്നാണ് മന്ത്രി എ.കെ ബാലന്‍ പറയുന്നത്. ചിലവ് ചുരുക്കിയാലും മൂന്നു കോടി രുപയെങ്കിലും വേണ്ടി വരുമെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രുപയെങ്കിലും വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

കര്‍മ്മനിരതനായി മുഖ്യമന്ത്രി ഓഫീസില്‍

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 3:30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30ന് സെക്രട്ടേറിയറ്റിലെത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. കൂടാതെ, നാളെ ഡല്‍ഹിയില്‍ നടക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കു൦. അതേസമയം, പ്രളയക്കെടുതിയില്‍ നിന്ന് കര കയറാന്‍ Read More …

സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം; ബിഷപ്പിന്റെ അറസ്റ്റ്‌ ശരിയായ നിലപാട്‌: ഇ പി

കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റെത്‌ ശരിയായ നിലപാടാണ്‌. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാറിന്റെ ഭാഗമായുണ്ടാകില്ല. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത്‌ വ്യക്‌തമായതുമാണ്‌. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തെളിവ്‌ ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്‌. അതിനാവശ്യമായ സമയം Read More …

രാജ്യാന്തര ചലച്ചിത്ര മേള: മുഖ്യമന്ത്രി എത്തിയ ശേഷം തീരുമാനമെന്ന് എ.കെ.ബാലന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. ആര്‍ഭാടം കുറച്ച്‌ ചെലവ് ചുരുക്കി മേള നടത്തുന്നതിന്‍റെ മാര്‍ഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷം ചലച്ചിത്ര മേള Read More …

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കന്യസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ്. അച്യുതാനന്ദന്‍. സമരം ഇനി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിചേര്‍ത്തു. അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം. വിഎസ് പറഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ മുഴുവനായി അവഹേളിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ക്രൈസ്തവ സഭയെ മുഴുവനായി അവഹേളിക്കുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സഭയെ മുഴുവനായി അവഹേളിക്കുന്നത് അവസാനിപ്പിക്കണമൈന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.