ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി; നാളെ മുതല്‍ കെഎസ്‌ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങില്ല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. പഴയ അളവില്‍ ഡീസല്‍ വാങ്ങാന്‍ ഐഒസിയുമായി ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധിക്ക് അയവുണ്ടായത്. കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് ശമ്ബളത്തിന് മാറ്റിവയ്ക്കുന്ന തുക ഇതിനായി വിനിയോഗിക്കും. തീരുമാനത്തെ തുടര്‍ന്ന് നാളെമുതല്‍ ട്രിപ്പ് മുടങ്ങില്ലെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു ഡീസല്‍ ലാഭിക്കാന്‍ വേണ്ടി സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് Read More …

യുവജനോത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയെന്ന് സുധീരന്‍

തിരുവനന്തപുരം: സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളും ചലച്ചിത്രോത്സവവും വേണ്ടെന്നു വെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ രംഗത്ത് . തെറ്റായ ഈ ശൈലി തിരുത്തിയേ മതിയാകൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം സമഗ്രമായി പുനഃപരിശോധിക്കണമെന്ന് സുധീരന്‍ പറഞ്ഞു. യുവതലമുറയോട് കാണിക്കുന്ന അനീതിയാണ് ഇതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുസംബന്ധിച്ച്‌ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി Read More …

കലോത്സവം വേണ്ടെന്നുവെച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള Read More …

എ​ലി​പ്പ​നി: പ്ര​തി​രോ​ധം ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യ്ക്കു ന​ല്‍​കി. എ​ലി​പ്പ​നി പ​ട​രാ​നി​ട​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ​ത്തി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ദൈ​നം​ദി​ന വി​ല​യി​രു​ത്ത​ലു​ക​ളും നി​രീ​ക്ഷ​ണ​വും തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ്ര​തി​രോ​ധ Read More …

ഒരു മാസത്തെ ശമ്ബളം പിടിക്കും, നല്‍കാന്‍ കഴിയാത്തവര്‍ എഴുതി നല്‍കണം: തോമസ് ഐസക്

അതിജീവനത്തിന്റെ നാളുകളാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും അത് നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ അക്കാര്യം എഴുതി നല്‍കണമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നേരത്തേ മുഖ്യമന്ത്രി സാലറി ചാലഞ്ചിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരുമാസത്തെ ശമ്ബളം നല്‍കാന്‍ സാധിക്കാത്തവര്‍ എഴുതി നല്‍കണമെന്നും Read More …

മുഖ്യമന്ത്രിയ്ക്കുമില്ലേ സ്വകാര്യത; അതിനെ മാനിക്കണമെന്ന് സുനിത ദേവദാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയില്‍ മുറവിളി കൂട്ടുന്നവര്‍ക്കെതിരെ സുനിത ദേവദാസ്. ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി ചില മനുഷ്യാവകാശങ്ങള്‍ ഉണ്ട്. അതിലൊന്നാണ് സ്വകാര്യത എന്നത്. തന്റെ രോഗാവസ്ഥയടക്കമുള്ള, തനിക്ക് പൊതുജനങ്ങളെ അറിയിക്കാന്‍ താല്പര്യമില്ലാത്ത എന്തും സ്വകാര്യമാക്കി വെയ്ക്കാന്‍ ഏത് മനുഷ്യനും അവകാശമുള്ളതു പോലെ പിണറായി വിജയനും അവകാശമുണ്ട്. അത് മാനിക്കുക. എങ്കിലും പിണറായി തന്റെ Read More …

കെപിഎംജി സ്ഥാപനത്തിന്റെ വിശ്വാസ്യത സര്‍ക്കാര്‍ ഒന്നുകൂടി പരിശോധിക്കണം;വി എം സുധീരന്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്നുപോയ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നെതര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്ബനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഫേസ്ബുക്കിലൂടെയാണ് സുധീരന്റെ പ്രതികരണം. കേരളത്തിന്റെ നവനിര്‍മ്മിതിക്കായുള്ള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ ചുവടുവയ്പ്പാണ് കണ്‍സള്‍ട്ടന്‍സി നിയമനം. അതു തന്നെ പാളിപ്പോകാതിരിക്കാന്‍ പ്രത്യേകം Read More …

കേരളത്തിന്റെ പുനര്‍രചനയ്ക്കായി കലാകാരന്മാര്‍ ആലപിച്ച ഗാനം പങ്കുവെച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് ഊര്‍ജവുമായി കലാകാരന്മാര്‍ ആലപിച്ച ഗാനം പങ്കുവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഗാനം പങ്കുവെച്ചത്. ചരിത്രത്തിലെ ഏതുതരം പുനര്‍നിര്‍മ്മിതികള്‍ക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നില്‍ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്‌നവുമുണ്ട്. നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥതയുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.