പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ചത് സ്തുത്യര്‍ഹമായ സേവനമെന്ന് മുഖ്യമന്ത്രി പിണറായി

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും കൃത്യമായ ഏകോപനത്തോടെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് IAS ഉദ്യോഗസ്ഥരെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇനി ചികിത്സയ്ക്ക് പോകാം; മുഖ്യമന്ത്രി ഈ ആഴ്ച അമേരിക്കയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം ബാധിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്ബോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. കഴിഞ്ഞ പത്തൊമ്ബതിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് കേരളം പ്രളയത്തില്‍ മുങ്ങിയതിനാല്‍ അദ്ദേഹം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. സോട്ടയിലെ Read More …

സംസ്ഥാനത്ത് ധനസമാഹരണത്തിന് വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ധനസമാഹരണത്തിന് സത്വര നടപടികള്‍ സ്വകരിക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ലോക കേരള സഭാംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രവാസികളില്‍ നിന്നും പണം സ്വരൂപിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ നഗരങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ നിശ്‌ചയിച്ച്‌ Read More …

പ്രളയം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച പ്രളയത്തെ നേരിടുന്നതിലുണ്ടായ വീഴ്ചകളെ കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതി സംബന്ധിച്ച്‌ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി നേരിടുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതരമായ വീഴ്ച വന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പ് തികഞ്ഞ പരാജയമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നേരത്തെ വിളിക്കാമായിരുന്നു. Read More …

പ്രളയത്തിനുകാരണമായത് കനത്ത മഴ തന്നെ : വിഎസ്

തിരുവനന്തപുരം:  കനത്ത മഴതന്നെയായിരുന്നു നാം നേരിട്ട പ്രളയത്തിനുകാരണമെന്ന് വിഎസ് അച്ചുതാനന്ദന്‍.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കുമാണ് ഇപ്പോള്‍ നാം പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടതെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുടിലതകള്‍ ഒരുവശത്ത് ജനങ്ങളെ വേട്ടയാടുമ്ബോള്‍ മറുവശത്ത് പ്രകൃതിയാണ് ദുരന്തമായി പെയ്തിറങ്ങുന്നതെന്നും വിഎസ് പറഞ്ഞു. Read More …

തകര്‍ന്നവരല്ല; അതിജീവിച്ചു കുതിക്കുന്നവരാണ്‌ നാം, ഐക്യത്തോടെനിന്ന്‌ നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാം : മുഖ്യമന്ത്രി

തിരുവനന്തപുരം> വലിയ പ്രതിസന്ധികളില്‍ തകരുന്നവരല്ല. അതിജീവിച്ചു കുതിക്കുന്നവരാണ്‌ നാമെന്നും ഐക്യത്തോടെ, ഒത്തൊരുമയോടെ നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കരുത്തുള്ളവരാണ്‌ നാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രളയകെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുയായിരുന്നു മുഖ്യമന്ത്രി. നൂറ്റാണ്ടിലെ വലിയപ്രളയമാണ്‌ കേരളം നേരിട്ടതെന്നും അതിന്റെ ആഘാതം കനത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇറങ്ങിയതിനാലാണ്‌ മരണസംഖ്യ കുറച്ചുകൊണ്ടുവരാനും Read More …

ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ല; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ തുക ചെലവഴിച്ച കണക്ക് ചോദിച്ചതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പുകമറ സൃഷ്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ല. 133 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 111 കോടിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ ഏത് തുകയാണ് സത്യമെന്നും Read More …

ഡാമുകള്‍ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണം; പ്രചാരണം തെറ്റെന്ന് എം എം മണി

തിരുവനന്തപുരം: ഡാമുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മന്ത്രി എം എം മണി. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല എന്നും യഥാസമയം മുന്നറിയിപ്പുകള്‍ നല്‍കിയില്ല എന്ന് പറയുന്നത് തെറ്റാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ: ഡാമുകള്‍‍ തുറന്ന് വിട്ടതാണ് Read More …