എതിര്ക്കുന്നവരെ ഇല്ലാതാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം-മുഖ്യമന്ത്രി
തിരുവനന്തപുരം: എതിര്ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദൃശ്യമാധ്യമങ്ങളെ എടുത്തു പറഞ്ഞാണ് പിണറായി ഇക്കാര്യം പരാമര്ശിച്ചത്. സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്ക്കും സാക്ഷിയാവുന്നുണ്ട്. മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല് കൂടുതല് ചെളിക്കുണ്ടിലേക്ക് പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിച്ച മാധ്യമപ്രവര്ത്തകരുടെ പ്രഥമസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …
