ഇരട്ടച്ചങ്കന് പിറന്നാള്‍ ആശംസയുമായി മമത ബാനര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ അറിയിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത ആശംസ അറിയിച്ചത്. Mamata Banerjee ✔@MamataOfficial Birthday greetings to @CMOKerala @vijayanpinarayi Pinarayi Vijayan 7:15 AM – May 24, 2018 1,014 182 people are talking about this

അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: പ്രതിദിനം ഇന്ധനവില കൂത്തനെ ഉയരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധന വില കൂടുമ്ബോഴും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നാണ് തോന്നുന്നതെന്നും അദേഹം പറഞ്ഞു.

ലിനിയുടെ ഭര്‍ത്താവിന്​ സര്‍ക്കാര്‍ ജോലി; മക്കള്‍ക്ക്​ 10 ലക്ഷം രൂപ

തിരുവനന്തപുരം: നിപ ബാധിച്ച്‌​ മരിച്ച പേരാ​മ്ബ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സ്​ ലിനിയുടെ ഭര്‍ത്താവ്​ സജീഷിന്​​ സര്‍ക്കാര്‍ ജോലി. രണ്ടു മക്കള്‍ക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന്​ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം. കുട്ടികള്‍ക്ക്​ 18 വയസ്​ തികയും വരെ സ്​ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവര്‍ക്ക്​ മാസം പലിശ Read More …

മാണിയുടെ തീരുമാനം യു.ഡി.എഫിന്റെ വിജയത്തിന് തിളക്കം കൂട്ടും; ചെന്നിത്തല

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള കേരളാ കോണ്‍ഗ്രസ് (എം) ന്റെ തീരുമാനം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ വിജയത്തിന് തിളക്കം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനം കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ചെങ്ങന്നൂരില്‍ മാത്രമല്ല, കേരള രാഷ്ട്രീയത്തിലും ഈ തീരുമാനം മാറ്റൊലികള്‍ ഉണ്ടാക്കുമെന്നും Read More …

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും -മന്ത്രി ശൈലജ

തിരുവനന്തപുരം: മരണമടഞ്ഞ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാറിന്‍റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ Read More …

നിപാ വൈറസ്: രോഗം വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നിപാ വൈറസ് വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചതെന്ന് ആരോഗ്യമന്ത്രില കെ.കെ ശൈലജ വ്യക്തമാക്കി. രോഗം വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ കേന്ദ്ര വിദഗ്ദ സംഘം സൂചിപ്പിച്ചിരുന്നു. നിപ വൈറസ് മൂലം മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു മാനദണ്ഡം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നിപാ വൈറസുമായി ബന്ധപ്പെട്ട് Read More …

ശോഭനാ ജോര്‍ജിനെതിരെ അപകീര്‍ത്തി പരാമര്‍ശം: എം എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം > കെപിസിസി അധ്യക്ഷന്‍ എം എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിനെക്കുറിച്ചുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കാണ്‌ കേസ്‌. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ 1991ല്‍ ശോഭനാ ജോര്‍ജ്‌ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായതിനെക്കുറിച്ച്‌ എം എം ഹസന്‍ തെറ്റിദ്ധാരണാജനകവും അപകീര്‍ത്തിപരവുമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദുഃസ്സൂചനയുള്ള ഈ പരാമര്‍ശത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട്‌ Read More …

മലബാറിനെ ഭീതിയിലാഴ്ത്തി നീപ്പ വൈറസ്

കോഴിക്കോട്: നീപ്പ വൈറസ് മലബാര്‍ മേഖലയുടെ ആരോഗ്യരംഗത്ത് ഭീതി പരത്തുന്നു. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധയേറ്റ് ഇതിനകം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറു പേര്‍ മരിച്ചതോടെയാണ് ഭീതി വളരുന്നത്. കോഴിക്കോട് ജില്ലയില്‍ ആദ്യം കണ്ട വൈറസ് ബാധ മലപ്പുറം ജില്ലയിലേക്ക് വ്യാപിച്ചത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം Read More …