മെഡിക്കല്‍ ബില്ലിന് പിന്തുണ: പ്രതിപക്ഷ പാര്‍ട്ടികളില്‍ അമര്‍ഷം പുകയുന്നു, ബിജെപിയിലും അടി

തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സര്‍ക്കാരിനെതിരെയുള്ള മുഖ്യപ്രചരണവിഷയം ആകേണ്ടിയിരുന്ന സംഭവത്തില്‍ ആലോചനകളില്ലാതെ നിലപാട് സ്വീകരിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്ക് തന്നെ നടപടി കാരണമായപ്പോള്‍ ബിജെപിയില്‍ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനുമെതിരെ വി മുരളീധരന്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നു. കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ഥികളുടെ Read More …

കുറ്റിച്ചല്‍ ഭൂമി ഇടപാട്:; ദിവ്യ എസ് അയ്യര്‍ക്ക് കളക്ടറുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : തിരുവനന്തപുരം കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി തിരുവനന്തപുരം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. നടപടിയില്‍ സബ് കളക്ടര്‍ ദിവ്യയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും, ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്നും തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യവ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയിട്ടില്ല. Read More …

മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാഷ്ട്രീയമായും സാങ്കേതികമായും ധാര്‍മികമായും ശരിയാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ നൂറ് ശതമാനം ശരിയാണ്. ഗവര്‍ണര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബില്‍ അംഗീകരിച്ചത്. ഈ ബില്ലിന് ഗവര്‍ണര്‍ Read More …

ഭൂമി തട്ടിപ്പറിക്കുന്ന ഏകാധിപത്യരീതി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭൂമി തട്ടിപ്പറിക്കുന്ന ഏകാധിപത്യരീതി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപും: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 201617 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കോടതി വിധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. അതേസമയം, ബില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. ബില്ലില്‍ ഗവര്‍ണര്‍ എന്ത് Read More …

ദേശീയപാത സ്ഥലമേറ്റെടുപ്പ്: വേങ്ങരയില്‍ സംഘര്‍ഷം

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം വേങ്ങരയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരുന്നത്.

ഗൗരി നേഹയുടെ മരണം:അധ്യാപകര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്‌കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവര്‍ പ്രതികളായ കേസിന്റെ 120 പേജുള്ള കുറ്റപത്രം കൊല്ലം വെസ്റ്റ് സിഐ ബിനുവാണ് കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി Read More …

തിങ്കളാഴ്ച സംസ്ഥാനത്ത്‌ ഹര്‍ത്താലിന് ദളിത് സംഘടനകളുടെ ആഹ്വാനം

ദളിത് സംഘടനകളുടെ സംയുക്ത സമിതി തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, കൊലക്കുറ്റത്തിന് കേസ് എടുക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അമ്ബത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുക, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം പൂര്‍വസ്ഥിതിയിലാക്കാന്‍ Read More …