അതിഥിതൊഴിലാളിയുടെ കൈവിരല്‍ വെട്ടി പണം കവര്‍ന്ന കേസില്‍ രണ്ട്പേര്‍ പിടിയില്‍

കോഴിക്കോട്: ബേപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ പണം കവര്‍ന്ന കേസിലെ രണ്ട്പേര്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍(42),ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തിയ ഇവര്‍ കത്തികൊണ്ട് അതിഥിതൊഴിലാളിയുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ പണം കവരുകയായിരുന്നു. സി.ഐ സിജിത്ത് വിയുടെ നേതൃത്വത്തില്‍ Read More …

കരിപ്പൂരില്‍ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ വച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമം; പിടികൂടിയത് ഒരു കോടിയിലധികം രൂപ വില മതിക്കുന്ന സ്വര്‍ണം

കരിപ്പൂരില്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് പെരിമ്ബിടാരി കപ്പാരുവളപ്പില്‍ ബഷീര്‍ മകന്‍ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നും Read More …

ശശി തരൂര്‍ വിശ്വപൗരന്‍, നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമെന്ന് സമസ്ത

ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്ത. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോണ്‍ഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം.എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ Read More …

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും: ശശി തരൂര്‍

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ശശി തരൂര്‍. ലോക്സഭയില്‍ വീണ്ടും മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതാക്കളുമായി കോഴിക്കോട് ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. സമസ്തയുടെ നേതാക്കളുമായി നടത്തിയത് സൗഹൃദ ചര്‍ച്ച മാത്രമായിരുന്നു. സമസ്തയുടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നുംഅതുകൊണ്ടാണ് പ്രത്യേക കൂടിക്കാഴ്ച്ചയ്ക്ക് എത്തിയതെന്നും Read More …

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു: തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു.

നേതാക്കളുടെ പെട്രോള്‍ പമ്ബ് കൈക്കൂലി; പുറത്തെത്താന്‍ കാരണം ബി ജെ പിയിലെ വിഭാഗീയത

കോഴിക്കോട് പേരാമ്ബ്രയില്‍ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പെട്രോള്‍ പമ്ബ് കൈക്കൂലി പുറത്തെത്താന്‍ കാരണമായത് പാര്‍ട്ടിയിലെ വിഭാഗീയത. ആരോപണ വിധേയനായ പേരാമ്ബ്ര മണ്ഡലം പ്രസിഡന്റ് രജീഷിനെ പുറത്താക്കണമെന്ന ആവശ്യമാണ് മറുവിഭാഗം മുന്നോട്ട് വെക്കുന്നത്. പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും ജില്ലാനേതൃത്വം തുടങ്ങി. പേരാമ്ബ്ര ബിജെപി മണ്ഡലം പ്രസിഡന്റ് രജീഷ്, പ്രാദേശിക നേതാക്കളായ രാഘവന്‍, ശ്രീജിത് എന്നിവരാണ് പെട്രോള്‍ പമ്ബ് കൈക്കൂലി Read More …

’10 ദിവസം വെജ് കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല’; കലോത്സവത്തില്‍ നോണ്‍ വെജ് വേണ്ടെന്ന് കെഎം ഷാജി

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ നോണ്‍വെജ് ഭക്ഷണത്തെ എതിര്‍ത്ത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. 10 ദിവസം വെജ് കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല. ഈ ചര്‍ച്ച തുടങ്ങിയത് അശോകന്‍ ചരുവില്‍ എന്ന സിപിഐഎം സാംസ്കാരിക നേതാവാണ്. കലോത്സവത്തിലെ യഥാര്‍ത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഇത്തരം ചര്‍ച്ച കാരണമാകും. നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകള്‍ Read More …

കോഴിക്കോട് 12കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; മൂന്നുവര്‍ഷം മുന്‍പ് കുട്ടിയെ പീഡിപ്പിച്ച യുവാവിനും പിടിവീണു

കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്ബലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ബുധനാഴ്ച രാവിലെ മുക്കം ബസ്റ്റാന്റില്‍ Read More …