യുഡിഎഫ് സമരവേദിയില്‍ ജോസഫ്; പ്രതികരിക്കാതെ മാണി

കോഴിക്കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരവേദിയില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എത്തിയതിനെക്കുറിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പ്രതികരിക്കാന്‍ തയാറായില്ല. കോഴിക്കോട്ടായിരുന്ന മാണി ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. അതേസമയം ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ജോസ് കെ. മാണി എംപി പ്രതികരിച്ചത്. പാര്‍ട്ടിയുടെ ചരല്‍കുന്ന് ക്യാന്പിലെ തീരുമാനത്തിന് ഒരു Read More …

ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ ആദിത്യനാഥിന് ക്ഷണം; യു.പിക്ക് ഗുണം ചെയ്യും മന്ത്രി ഐസക്

കോഴിക്കോട്: സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ടിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാനുള്ള ക്ഷണവുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ആശുപത്രികളും സ്‌കൂളുകളും മുഖ്യമന്ത്രി ആദിത്യനാഥ് സന്ദര്‍ശിക്കണം. ആരോഗ്യ സംവിധാനത്തെക്കുറിച്ച് പഠിക്കണം. യു.പിയിലെ ജനങ്ങള്‍ക്ക് അതുകൊണ്ട് നല്ലതേ വരൂ… തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. കേരളത്തെക്കുറിച്ച് ബി.ജെ.പിയുടെ ദേശീയ Read More …

സീബ്രാലൈനില്‍ വച്ച് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കാല്‍നടയാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു

ടി.പി കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍: കെ.കെ രമ ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട പരോള്‍ നല്‍കി. കേസിലെ പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസത്തെ പരോളാണ് ജയില്‍വകുപ്പ് നല്‍കിയത്. കെ.സി രാമചന്ദ്രന് മൂന്ന് മാസത്തെ പരോളും നല്‍കി. കേസിലെ മറ്റു പ്രതികളായ ഷാഫിയടക്കമുള്ളവര്‍ക്കും ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള തെളിവുകള്‍ സഹിതം ആര്‍എംപി നേതാവ് കെ.കെ Read More …

രാഷ്ട്രീയ വഞ്ചനയെന്ന് കെകെ രമ

കണ്ണൂര്‍ തളിപ്പറമ്പ്  കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന അണികളോട് സിപിഐഎം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കീഴാറ്റൂരിലെ സമര പന്തലിലെത്തി പിന്തുണയറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ കെ രമ. നിരാഹാര സമരം പതിനേഴാം ദിവസവും തുടരുകയാണ്. കീഴാറ്റൂരിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യം പരിഗണിക്കേണ്ട ബാധ്യത സര്‍ക്കാരിനും സിപിഐഎമ്മിനും ഉണ്ടെന്ന് കെ Read More …

അമ്പത് രൂപയില്‍ താഴെ പെട്രോളും ഡീസലും വില്‍ക്കാം കെ. സുരേന്ദ്രന്‍

കോഴിക്കോട്: അമ്പത് രൂപയില്‍ താഴെ പെട്രോളും ഡീസലും വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുകയോ വേണം. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ കേരളത്തിന്റെ ഖജനാവ് എന്നേ പൂട്ടിപ്പോകുമായിരുന്നു എന്നും പോസ്റ്റില്‍ സുരേന്ദ്രന്‍ Read More …

കോഴിക്കോട് കല്ലാച്ചിയില്‍ സ്‌ഫോടനം

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കല്ലാച്ചി സ്വദേശി ബാലന്റെ പുരയിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പറമ്പ്് കിളയ്ക്കുന്നതിനിടെ സ്‌ഫോടകവസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ബാലനു സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് : കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആര്‍.ഡി.ഒ ഓഫിസിനുമുകളിലത്തെ നിലയിലെ തപാല്‍ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.     ശക്തമായ പുക വരുന്നത് കണ്ടാണ് വിവരം അറിഞ്ഞത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.