കാണാതായ എട്ടുവയസ്സുകാരന്‍ മരിച്ച നിലയില്‍; പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി അണ്ടോണിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളച്ചാല്‍ വി സി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. Read More …

 സുരേന്ദ്രനും മകനും കെണിയില്‍ , ബിജെപിയില്‍ അസംതൃപ്‌തി

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കൈക്കൂലി കേസും മകന്‍ കെ എസ് ഹരികൃഷ്ണന്റെ അനധികൃത നിയമനവും ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സംസ്ഥാന അധ്യക്ഷന്‍ പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതില്‍ അസംതൃപ്തരാണ് നേതൃത്വവും അണികളും. അടുത്ത ദിവസങ്ങളില്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയടക്കം നേതാക്കള്‍ കേരളത്തില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപി Read More …

‘പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കര്‍ശന നടപടി വേണം, ഇന്ത്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണ്’: കെ സുരേന്ദ്രന്‍

കോഴിക്കോട്:പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.ഇന്ത്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഓര്‍ക്കണം. പോപ്പുലര്‍ Read More …

സ്വര്‍ണവില വീണ്ടും കൂടി; പവന് 160 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഉയര്‍ന്ന Read More …

ബെല്‍റ്റ് കൊണ്ട് അടിച്ചു, പൊള്ളലേല്‍പ്പിച്ചു; കോഴിക്കോട് വീട്ടുജോലിക്ക് എത്തിയ 13കാരിക്ക് ക്രൂരമര്‍ദ്ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിക്ക് ക്രുരമര്‍ദ്ദനം. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശിയായ ഡോ: മിര്‍സ മുഹമ്മദ് ഖാനെതിരെയും അയാളുടെ ഭാര്യ റുഹാനയ്‌ക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത് നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും Read More …

‘കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ പ്രവാചകചരിത്രം വളച്ചൊടിച്ചു’; പോപ്പുലര്‍ ഫ്രണ്ട് റാലി പ്രസംഗത്തിനെതിരെ കെ എം ഷാജി

കോഴിക്കോട്: കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ അഫ്‌സല്‍ ഖാസിമിയുടെ പ്രസംഗത്തിനെതിരെ കെ എം ഷാജി. കൊലപാതകങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കാന്‍ പ്രവാചക ചരിത്രം വളച്ചൊടിച്ചെന്നും കെ എം ഷാജി വ്യക്തമാക്കി. ഫാസിസ്റ്റുകള്‍ക്ക് എന്തിനാണ് മരുന്നിട്ടു കൊടുക്കുന്നത്. മതത്തിന്റെ പേര് പറഞ്ഞു വരുന്ന ആര്‍എസ്എസിനെയും എസ്ഡിപിഐ യെയും ഒരുപോലെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ Read More …

‘നിനക്ക് സെക്‌സ് വര്‍ക്കല്ലേ.. കേസ് എടുക്കാന്‍ പറ്റില്ല’; സിഐക്കെതിരെ കമ്മിഷണര്‍ക്ക് പരാതി

കോഴിക്കോട്: പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ സിഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപ റാണി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ദീപ മനോരമ ന്യൂസിനോട് പറഞ്ഞു.പരിചയമില്ലാത്ത നമ്പറില്‍നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നല്‍കുന്നതിനാണ് ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനില്‍ പോയതെന്നു ദീപ Read More …

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ഗൂഢാലോചന: കെ സുരേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എതിര്‍ക്കുന്നവരെ കൂട്ടമായി ആക്രമിച്ച്‌ വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും Read More …