കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

കോഴിക്കോട് നാദാപുരത്ത് ഇന്ന് രാവിലെയായാണ് സംഭവം നടന്നത്. ചെക്യാട് പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന കല്ലമ്മല്‍ ചാത്തുവിന്‍റെ ഭാര്യ ദേവി (65) ക്കാണ് പരിക്കേറ്റത്. കാടിറങ്ങി വന്ന പന്നി തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റ ദേവിയെ വളയത്തെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് തലയിലാണ് പരിക്കേറ്റത്. ഈ പ്രദേശത്ത് അടുത്തിടെ കുമ്മല്‍ Read More …

കോഴിക്കോട് വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തു

കോഴിക്കോട്: ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ചാണ് കവർച്ച നടന്നത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ Read More …

ബി.ജെ.പി – സി.പി.എം അവിശുദ്ധ സഖ്യം നിലമ്പൂരില്‍ അവസാനിപ്പിക്കും: കെ. മുരളീധരന്‍

ബി.ജെ.പി- സി.പി.എം അവിശുദ്ധ സഖ്യം നിലമ്പൂരില്‍ അവസാനിപ്പിക്കുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍. നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം അലയടിക്കുകയാണെന്നും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പി ആദ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞു. പിന്നെ അംഗത്വമില്ലാത്ത ഒരാളെ തേടിപ്പിടിച്ച് രാവിലെ സ്ഥാനാര്‍ത്ഥിയാക്കി Read More …

ഇന്നും വിലയിൽ നേരിയ കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം പോയേക്കും എന്ന പ്രതീതികള്‍ക്കിടെയാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സ്വര്‍ണ വില താഴ്ന്നത്. വെള്ളിയാഴ്ച കുത്തനെ കൂടിയ സ്വര്‍ണവിലയാണ് ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിഞ്ഞുവീണത്. ഞായറാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല.അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. Read More …

കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു

157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്‌രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്, കൂടുതൽ കണ്ടയ്‌നറുകൾ വെള്ളത്തിലേക്ക് Read More …

കോഴിക്കോട് കപ്പൽ അപകടം, 50 കണ്ടൈയ്നർ കടലിൽ വീണു, രക്ഷാദൗത്യം തുടരുന്നുവെന്ന് തുറമുഖ മന്ത്രി വി. എൻ വാസവൻ

കോഴിക്കോട് തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്നും 50 കണ്ടെയ്നർ കടലിൽ വീണതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. 40 ജീവനക്കാർകപ്പലിൽ ഉണ്ടായിരുന്നു എന്തുകൊണ്ടാണ് തീപിടുത്തമുണ്ടായത് എന്നതിൻ്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുന്നതായും മന്ത്രി ഏറ്റുമാനൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് തുടർ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നത്. പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് Read More …

കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായി കപ്പലിന് തീ പിടിച്ചു

കോഴിക്കോട്: കേരളാ സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു. നാവിക സേനയും കോസ്റ്റ് ​ഗാർഡും സംയുക്തമായി രക്ഷാപ്രവർത്തനത്തിലുണ്ട്. കപ്പലിലെ ജീവനക്കാരിൽ 40 പേരിൽ 18 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളായ സാഷെറ്റ്, അർൺവേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത്, സി144 എന്നിവയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. നാവികസേനയുടെ ഐഎൻഎസ് സൂറത്തും Read More …

CCTV മൂടിയിട്ട് കള്ളൻ; കവർന്നത് 18 പവൻ, വീട്ടമ്മ ധരിച്ച ആഭരണവും കവർന്നു

കോഴിക്കോട് : പുറമേരിയിൽ വീട്ടിൽനിന്ന് 18 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടമ്മയുടെ കാലിൽ ധരിച്ചിരുന്ന സ്വർണാഭരണം ഉൾപ്പെടെ കവർന്നതായാണ് പരാതി. മുൻവശത്തെ ജനവാതിൽ കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് കള്ളൻ വീടിനകത്ത് കടന്നത്. വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് മറച്ചിരുന്നു. ക്യാമറ മറയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ Read More …