ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സമരം; വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

കോഴിക്കോട്: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. സ്ഥാനക്കയറ്റവും തത്തുല്യമായ ശമ്ബളവും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനുവരി ഒന്ന് മുതല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സംഘടനായ കെആര്‍വിഎസ്‌ഒ സമരം തുടങ്ങിയത്. വില്ലേജ് മാനുവലില്‍ പറയുന്ന നോട്ടീസ് നടത്തല്‍ മാത്രമാണ് ഇവരിപ്പോള്‍ ചെയ്യുന്നത്. മുന്‍പ് ചെയ്തിരുന്ന ലൊക്കേഷന്‍ സ്‌കെച്ച്‌ നല്‍കല്‍, Read More …

ഇരിപ്പുറയ്ക്കാതെ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരന്‍, രാഹുല്‍ ഈശ്വറിന് രൂക്ഷ പരിഹാസം

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് അയ്യപ്പ സേവാ സംഘം നേതാവ് രാഹുല്‍ ഈശ്വര്‍. സേവ് ശബരിമല എന്ന് എഴുതിയ ബാന്‍ഡ് തലയില്‍ അണിഞ്ഞ് ചര്‍ച്ചയ്ക്ക് എത്തുന്ന രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. ചാനല്‍ ചര്‍ച്ചകളില്‍ എപ്പോഴും അക്ഷമനായിട്ടിരിക്കുന്ന രാഹുല്‍ ഈശ്വറിനെ പരിഹസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് Read More …

തന്ത്രിയ്ക്കു പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രിക്കു സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യുവതികളില്‍ ഒരാള്‍ ദളിത് ആയതിനാല്‍ തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണെന്നും അതിനാലാണു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നും കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു. ഈ മാസം 17ന് ഹിയറിംഗിന് Read More …

നിപാ കാലത്തെ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് അംഗീകാരം : നിരാഹാര സമരം അവസാനിച്ചു

കോഴിക്കോട് കേരളത്തെ വിറപ്പിച്ച നിപ്പാ വൈറിസിനെ തുരത്താന്‍ സ്വജീവന്‍ പണയപ്പെടുത്ത് കര്‍മ്മനിരതരായ നിപ്പാ കാലത്തെ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരുടെ സമരം ഒടുവില്‍ വിജയത്തിലേക്ക് . നിപ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ കോളജിന് മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല Read More …

വിശ്വാസി സമൂഹം പുനര്‍ചിന്തനത്തിന് തയ്യാറാകണം: കെ ടി ജലീല്‍

കോഴിക്കോട്: മതങ്ങളും ആചാരങ്ങളും വ്യക്തിയെ സ്വാധീനിക്കുന്ന ഈ കാലത്ത് വിശ്വാസി സമൂഹം ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍. കുറ്റവാളികളുടെ എണ്ണം എല്ലാ മതവിഭാഗങ്ങളിലും കൂടി വരുന്നു. മതങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണ് തര്‍ക്കങ്ങള്‍ വര്‍ധിച്ച്‌ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ആദ്യ സമ്ബൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ കോഴിക്കോട് ഉദ്ഘാടനം Read More …

കോഴിക്കോട് ബ്രാഞ്ച് വഴി ഹീര ഗോള്‍ഡ് എക്‌സിം നടത്തിയത് വന്‍ സാമ്ബത്തിക അഴിമതി

കോഴിക്കോട്: ഹീര ഗോള്‍ഡ് എക്‌സിം കോഴിക്കോട് ബ്രാഞ്ച് വഴി നടത്തിയത് വന്‍ സാമ്ബത്തിക അഴിമതിയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സഞ്ജയ് കുമാര്‍ പറഞ്ഞു. അവരുടെ സാന്ത്തിക അഴിമതിയുടെ വ്യാപ്തി ആദ്യം കരുതിയതിനെക്കാള്‍ എത്രയോ അധികമാണെന്നും അദ്ദേഹം പറഞ്ഞു. ഹീര ഗോള്‍ഡിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിനു പ്രാഥമികമായി ലഭിച്ചതിന്റെ പതിന്മടങ്ങ് തട്ടിപ്പു നടന്നൂവെന്നാണു Read More …

സര്‍ക്കാരിന്റേത് കള്ള റിപ്പോര്‍ട്ട്; പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണം. പിണറായി വിജയന്‍ Read More …

ആലപ്പാട് സമരം ന്യായം; ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച അംഗീകരിക്കാനാകില്ല: കാനം

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിഎസിന്റെ അഭിപ്രായം ആ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം അല്ല എന്നാണ് മനസിലാക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലപ്പാട്ടെ കരിമണല്‍ Read More …