വ്യാജ സിഡിക്ക് പിന്നില്‍ ലീഗ്: ആരോപണവുമായി കാരാട്ട് റസാഖ്

കോഴിക്കോട്: കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്‌ എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് റസാഖ് പറഞ്ഞു. അതേസമയം തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും റസാഖ് ആരോപിച്ചു. അതേസമയം കെ.എം ഷാജിക്കെതിരായ വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും ഒരു പോലെയുള്ളതല്ലെന്ന് മന്ത്രി കെ.ടി Read More …

നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത്; മോദിയ്ക്ക് മറുപടിയുമായി എംഎം മണി

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. പാവപ്പെട്ട ജനങ്ങളുള്ള ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമല്ലെന്നും മോദി കണ്ടിട്ടുള്ള ഉത്തര്‍പ്രദേശും ഗുജറാത്തും മധ്യപ്രദേശുമല്ല ഇതെന്നും നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിതെന്നും എംഎം മണി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മണി ഇക്കാര്യം വ്യക്തമാക്കിയത്. Read More …

കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. എം.എ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്ബത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു Read More …

സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി

സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്കരിക്കും. മികവിന്‍റെ കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ കോഴ്സുകള്‍ തുടങ്ങും. കാലഹരണപ്പെട്ടതും അപ്രധാനമായതുമായ കോഴ്സുകള്‍ നിര്‍ത്തലാക്കും. ഐടിഐകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലവസരവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. ഐടിഐകളിലെ വര്‍ക്ക്ഷോപ്പുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. Read More …

മോദി ഇനിയും വരും കേരളത്തിലേക്ക്,​ രണ്ടില്‍ ഒന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂ: സുരേന്ദ്രന്‍

പിണറായിക്കു കൂവലും മോദിക്കു കൈയടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നതെന്നതിന്റെ ട്രെയിലറാണ് കൊല്ലത്ത് കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. പുതിയ അസ്ത്രങ്ങളുമായി മോദി ഇനിയും കേരളത്തിലേക്ക് വരുമെന്നും രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിജിയുടെ ആദ്യ കേരളസന്ദര്‍ശനം തന്നെ എതിരാളികളെ തീര്‍ത്തും Read More …

ശബരിമല: രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി കയറ്റാന്‍ സിപിഎം ശ്രമം: ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ സിപിഎമ്മിന്റെ ഗൂഢതന്ത്രമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റിവിട്ട് കലാപം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ യുവതി പ്രവേശത്തെക്കാളുപരി ശബരിമലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശമാണ് സര്‍ക്കാരിനുള്ളതെന്നും ശ്രീധരന്‍ പിള്ള Read More …

ഭര്‍തൃവീട്ടുകാരുടെ മര്‍ദനം; കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തി ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദനമേറ്റു. തലയ്ക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം, കനകദുര്‍ഗ്ഗ മര്‍ദിച്ചെന്നാരോപിച്ച്‌ കനകദുര്‍ഗയുടെ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് Read More …

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനാകില്ല: കോടിയേരി

കോഴിക്കോട്: കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി റദ്ദ് ചെയ്താലും സ്ത്രീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ അഞ്ച് Read More …