ടൂറിസ്റ്റ് ബസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം അറസ്റ്റില്‍. . .

രാമനാട്ടുകര: വാഹനം മറികടന്നുവെന്ന് ആരോപിച്ചുള്ള തര്‍ക്കത്തിന് ശേഷം കോഴിക്കോട് രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസിന് നേര്‍ക്ക് കാറിലെത്തിയ സംഘം വെടിയുതിര്‍ത്തു. സംഭവത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം നടന്നത്. മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദേശീപാതയിലൂടെ കാറില്‍ Read More …

ജലീലിനെ പുറത്താക്കും വരെ സമരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കും വരെ സമരമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജലീലിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സിപിഎം എന്‍എസ്‌എസിനെ അപമാനിച്ചു. സാമുദായിക സംഘടനകളുടെ എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഐ.​എം വി​ജ​യ​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഫു​ട്ബോ​ള്‍ താ​രം ഐ.​എം. വി​ജ​യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ല​വ​ട്ടം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്നും വി​ജ​യ​ന്‍ പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​ര​നാ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണെ​ന്നും വി​ജ​യ​ന്‍ പ​റ​ഞ്ഞി​രു​ന്നു. വി​ജ​യ​ന്‍ ആ​ല​ത്തൂ​രി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന​ക​ള്‍.

റഫാല്‍ ഇടപാട്: രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശരിയായി, മോദിക്ക് അധികാരത്തില്‍ തുടരാനാകില്ലെന്ന് ചെന്നിത്തല

കോഴിക്കോട്: റഫാല്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നത് വളരെ ഗുരുതരമായ കാര്യമാണ്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശരിയായെന്നും ചെന്നിത്തല പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാമന്ത്രിയുടെ ഓഫീസ് Read More …

ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കക്കോടിയില്‍ താമസിക്കുന്ന കയ്യേലിക്കല്‍ ചുണ്ടങ്ങാപ്പൊയില്‍ ദിപേഷ് ആണ് പിടിയിലായിരിക്കുന്നത്. മദ്യലഹരിയിലാണ് സംഘാടക സമിതിക്ക് തീ കൊളുത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ജനുവരി 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കരിപ്പൂരിലേക്ക് ആദ്യ സര്‍വീസ് നടത്തിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക്

ദുബായ് ആസ്ഥാനമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ വിമാന കമ്ബനിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക് . ഫെബ്രുവരി ഒന്നിനാണ് ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും. 13000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിലാണങ്കില്‍ 54,075 രൂപ മുതല്‍ നല്‍കേണ്ടി വരും. കൊച്ചി, അഹമ്മദാബാദ്, Read More …

‘തിരഞ്ഞെടുപ്പിന് ശേഷം വിധി നടപ്പാക്കും’, കനക ദുര്‍ഗയ്‌ക്ക് ഊമക്കത്തിലൂടെ വധഭീഷണി

കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്‌ക്ക് ഊമക്കത്ത് വഴി വധഭീഷണി. കനക ദുര്‍ഗ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. തിരഞ്ഞെടുപ്പ് കഴിയും വരെ കനക ദുര്‍ഗയ്‌ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിധി നടപ്പാക്കുമെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കി. ഇതു Read More …

മൂന്നാം സീറ്റ്: ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരന്‍

മൂന്നാം സീറ്റ് എന്ന ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരന്‍. സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല.ലീഗ് നേരത്തെയും അധിക സീറ്റ് നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇപ്പോയുള്ള സാഹചര്യം വേറെയാണ്. എറ്റവും വലിയ ഒറ്റ കക്ഷിയെ ആണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക .അത് കൊണ്ടു കോണ്‍ഗ്രസിന് ഒന്നാമത്തെ കക്ഷി ആവേണ്ടതുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.