Category: Kozhikode
കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു
കോഴിക്കോട്: മിഠായിത്തെരുവിലെ ക്ഷേത്ര പരിസരത്തുനിന്ന് ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇത് വിഎച്ച്‌പിയുടെ കാര്യാലയമായും പ്രവര്‍ത്തിക്കുന്ന ഇടമാണ്. ഇരുമ്ബുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ സൂക്ഷിച്ചിരുന്നത്. വളപ്പില്‍ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും വിഎച്ച്‌പി പ്രവര്‍ത്തകരാണ്.ഹര്‍ത്താല്‍ Read More …
മിഠായിതെരുവില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കടകള്‍ക്ക് നേരെ കല്ലേറ്
കോഴിക്കോട് : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപ പ്രതിഷേധം . കോഴിക്കോട് മിഠായിതെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം .കടകള്‍ക്ക് നേരെ കല്ലേറ് ഉണ്ടാകുകയും ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍ Read More …
‘വിയോജിക്കുമ്ബോഴും താങ്കളോട് മതിപ്പുണ്ടായിരുന്നു’; തീര്‍ത്തും സഹതാപം തോന്നുന്നുവെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്കുമാത്രമേ കഴിയുവെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ Read More …
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍
കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നടത്താനിരിക്കുന്ന നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍ പറഞ്ഞിരിന്നു. യുവതീ പ്രവേശനത്തിനെതിരെ രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
കടകംപള്ളി ആചാരക്കള്ളനെന്ന് കെ സുരേന്ദ്രന്‍; വിശ്വാസികള്‍ എല്ലാം മറന്നുവെന്നാണ് വിചാരം
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആചാരക്കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മനിതി സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകളെ ശബരിമലയില്‍ എത്തിച്ചത് കടകംപള്ളിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകംപള്ളി അത് നടക്കില്ലെന്നുറപ്പായപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിക്കുന്നു. മണ്ഡലവിളക്കു കഴിഞ്ഞപ്പോള്‍ ഇനി Read More …
ഫില്ലിഗ് സംവിധാനം സംബന്ധിച്ച തര്‍ക്കം : ഐഒസി ഫറൂഖ് ഡിപ്പോയിലെ തര്‍ക്കം ഒത്തുതീര്‍ന്നു
കോഴിക്കോട് : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയിലെ തൊഴിലാളി തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമായി. ഫില്ലിംഗ് ആം സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമായത്. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഹാരം ഉണ്ടായത്. നീളം കൂടിയ ഫില്ലിംഗ് ആം ഉപയോഗിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനം കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച് ടാങ്കര്‍ Read More …
ടാങ്കര്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസം; വടക്കന്‍ കേരളത്തില്‍ ഇന്ധന ക്ഷാമം
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസവും തുടരുന്നു. ഇതോടെ വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധന ക്ഷാമം രൂക്ഷമായി. ഫറൂഖ് ഡിപ്പോയുടെ കീഴില്‍ 250ഓളം പന്പളുകളാണ് നിലവിലുള്ളത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മിക്ക പന്പുകളുടെയും പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്. പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം തുടങ്ങി.
