പ്രധാനമന്ത്രിക്ക് അഹന്ത; 30 കത്തുകളില്‍ ഒന്നിനുപോലും മറുപടിയില്ലെന്ന് ഹസാരെ

മുംബൈ: നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹന്തയാണെന്ന് അണ്ണാ ഹസാരെ. അത് കൊണ്ടാണ് താനയച്ച ഒരു കത്തിന് പോലും മറുപടി നല്‍കാത്തതെന്നും ഹസാരെ തുറന്നടിച്ചു. മഹാരാഷ്ട്രയിലെ സംഗ്‌ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു റാലിക്കിടെയുള്ള പ്രഭാഷണത്തിനിടെയായിരുന്നു അഴിമതി വിരുദ്ധ സമര നായകന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 ഓളം കത്തുകള്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. Read More …

മലപ്പുറം അരീക്കോട് 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

അരീക്കോട്: 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അരീക്കോട് ശെ സിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മഞ്ചേരി അരീക്കോട് കൊണ്ടോട്ടി ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ചില്ലറ വില്പനക്കാര്‍ക്കായി കൊണ്ടുവന്നതാണന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നീരീക്ഷണത്തിലാണ്.8 വര്‍ഷത്തോളമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ Read More …

ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരാ -ഗുലാം നബി ആസാദ്

കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ട്. ന്യൂട്ടന്‍റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും തീവില. പെട്രോളിന് 75.96 രൂപയും, ഡീസലിന് 68.21 രൂപയുമാണ് ഇന്നത്തെ വില. ആറുമാസത്തിനിടയില്‍ പെട്രോളിന് 9.03 രൂപയുടെയും, ഡീസലിന് 9.93 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഇതുവരെ പെട്രോളിന് 2.19 രൂപയുടെയും ഡീസലിന് 2.72 രൂപയുടെയും വര്‍ധനവും ഉണ്ടായി. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ ഡീസല്‍ വില പെട്രോളിനൊപ്പമോ, Read More …

രണ്ടാഴ്ചക്കുള്ളില്‍ 15 കാറുകള്‍ തീയിട്ട് നശിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ബംഗളൂരു: രണ്ടാഴ്ചക്കുള്ളില്‍ 15ഓളം കാറുകള്‍ തീയിട്ടു നശിപ്പിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറും മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അമീത് ഗയ്ക്വാദിനെയാണ് കാര്‍ തീയിട്ടതിന് പോലീസ് പിടികൂടിയത്. കര്‍ണാടകയിലെ ഗുര്‍ബര്‍ഗ. ബെല്‍ഗാം മേഖലകളില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ കാര്‍ കത്തിക്കുന്നത് പതിവായതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. വീടുകളില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ അര്‍ദ്ധരാത്രിയോടെ വന്ന് തീയുടന്നതാണ് Read More …

കാസര്‍കോട് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു

കാസര്‍കോട്: ദേശീയപാത പൊയിനാച്ചിയില്‍ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (31), മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്.     അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജനെ (37)യും ഓട്ടോറിക്ഷ െ്രെഡവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ ഖാദര്‍ (45) എന്നിവരെ ചെങ്കള Read More …

വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

മാവേലിക്കര : ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ വീരമൃത്യു വരിച്ച കരസേന ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലും രാത്രി എട്ടു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും. Read More …

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ മാനഭംഗത്തിന് ഇരയായ വനിതയുടെ ആത്മഹത്യാ ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചഹാന്റെ വസതിക്ക് പുറത്താണ് യുവതി വിഷം കഴിച്ച് ആത്മഹ്ത്യ ചെയ്യാന്‍ ശ്രമിച്ചത്.   വിഷം ഉള്ളില്‍ ചെന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനഭംഗ കേസിലെ പ്രതിക്കെതിരെ നടപടി പൊലീസ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ നടപടി. Read More …