ശബരിമല സന്നിധാനത്ത് അക്രമാസക്തനായ പന്നിയെ പിടികൂടി

ശബരിമല:  സന്നിധാനത്ത് ഭക്തരെ അക്രമിച്ച പന്നിയെ വനംവകുപ്പ് മയക്കുവെടി വെച്ച് കൂട്ടിലാക്കി റാന്നി ഡിവിഷന്റെ ഊട്രിക്കല്‍ റെയ്ഞ്ചിലേയ്ക്ക് കൊണ്ടുപോയി. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഡോ. അബ്ദുല്‍ ഫത്താര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഡോ. ടി എസ് അരുണ്‍ എന്നിവരെത്തിയാണ് മയക്കുവെടി വെച്ചത്. എ.എസ്.ഒ. എ.സി.പി. എം രമേഷ് കുമാര്‍, ജോയിന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ Read More …

കേസ് മാറ്റിവെക്കണമെന്ന് അഭിഭാഷകര്‍ ; ലാവലിന്‍ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലും പ്രതികളായ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ അപ്പീലുമാണ് കോടതി പരിഗണിച്ചത്.     Read More …

ബല്‍റാമിനെതിരായ അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് യുത്ത് കോണ്‍ഗ്രസ്സ്

കൊച്ചി : വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരായ അക്രമം ഇനിയും തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന് യുത്ത് കോണ്‍ഗ്രസ്സ്. ബല്‍റാമിന്റെ പൊതു സ്വീകാര്യത കണ്ട് സി.പി.എം വിളറി പിടിച്ചിരിക്കുകയാണെന്നും യുത്ത് കോണ്‍ഗ്രസ്സ് തുറന്നടിച്ചു. അതേസമയം എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വി.ടി. ബല്‍റാം അറിയിച്ചു. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം Read More …

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് ; സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി ജാമ്യം

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്‍കി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി നേരത്തെ തടഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് അടക്കം പിടിക്കപ്പെട്ടു. അതനുസരിച്ച് പുതുച്ചേരിയിലെ വിലാസത്തില്‍ Read More …

തൃത്താലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

പാലക്കാട്: തൃത്താല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വി.ടി ബല്‍റാം എം.എല്‍.എക്കും കോണ്‍ഗ്രസ് ഫയു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.

ഒളിക്യാമറ പുതിയ രൂപത്തില്‍; ചെരുപ്പിനകത്ത് ഒളിക്യാമറ ഘടിപ്പിച്ച് അശ്ലീല ചിത്രം പകര്‍ത്തിയ മധ്യവയസ്‌കന്‍ കലോത്സവ നഗരിയില്‍ പിടിയില്‍

തൃശ്ശൂര്‍: ചെരുപ്പിനകത്ത് ഒളിക്യാമറ ഘടിപ്പിച്ച്‌ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താനായി കലോത്സവ നഗരിയില്‍ ചുറ്റിത്തിരിഞ്ഞ മധ്യവയസ്കനെ പോലീസ് പിടികൂടി. വസ്ത്രത്തിനടിയിലൂടെ താഴെ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്നു പോലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച്‌ അതിനകത്തു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്ബോഴാണു ചിയ്യാരം സ്വദേശിയായ ആള്‍ പിടിയിലായത്. തേക്കിന്‍കാട് Read More …

സൗദിയിലെ ഏറ്റവും പ്രായംചെന്നയാള്‍ മരിച്ചു; 147 വയസുവരെ ജീവിച്ച മനുഷ്യന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കുടുംബാംഗങ്ങള്‍

റിയാദ്•സൗദി അറേബ്യയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന്‍, ഷെയ്ഖ് അലി അല്‍ അലക്മി 147 ാമത്തെ വയസില്‍ അന്തരിച്ചു. അവസാനം ശ്വാസം വലിക്കുന്നവരെ അലക്മി ആരോഗ്യവാനായിരിക്കാന്‍ സഹായിച്ചത് എന്താകാം? കുടുംബാംഗങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അലക്മി ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ മാത്രമാണ് കഴിച്ചിരുന്നത്. വളരെ കുറച്ച്‌ മാത്രം കാറിനെ ആശ്രയിച്ചിരുന്ന ഇദ്ദേഹം കഴിയുമെങ്കില്‍ നടന്നുപോകാനാണ് താല്പര്യപ്പെട്ടിരുന്നത്. അലക്മി നടത്താതെ Read More …

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: റവന്യൂ മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനോട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്ന് റവന്യൂ സെക്രട്ടറിയെ മന്ത്രി അറിയിച്ചു. തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും, അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക Read More …