പരിക്കും സസ്‌പെന്‍ഷനും ഭീഷണി, ചെല്‍സി ഇന്ന് ബ്രയ്ട്ടനെതിരെ

2018 ലെ ആദ്യ പ്രീമിയര്‍ ലീഗ് ജയം തേടി ചെല്‍സി ഇന്ന് ബ്രയ്ട്ടന്‍ ഹോവ് ആല്‍ബിയനെ നേരിടും. ബോക്‌സിങ് ഡേയില്‍ ബ്രയ്ട്ടനെതിരെ നേടിയ ജയം തുടരാനാവും ഇന്ന് ചെല്‍സിയുടെ ശ്രമം. ബ്രയ്ട്ടന്റെ മൈതാനത്താണ് മത്സരം അരങ്ങേറുക. നോര്‍വിച്ചിനെതിരെ എഫ് എ കപ്പ് മത്സരത്തിലെ ജയത്തിന് ശേഷമാണ് ചെല്‍സി പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്ന് ഇന്ത്യന്‍ Read More …

ചതുര്‍രാഷ്ട്ര ഹോക്കി: കിവീസിനെ തറപറ്റിച്ച് ഇന്ത്യയ്ക്കു ജയം

ടൗരംഗ: ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റില്‍ ആതിഥേയരെ തുരത്തി ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ന്യൂസിലന്‍ഡിനെ 3-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ക്കു വെല്ലുവിളി ഉയര്‍ത്തി ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ ദില്‍പ്രീത് സിംഗും 47ാം മിനിറ്റില്‍ മന്ദീപ് സിംഗും ന്യൂസിലന്‍ന്റിന്റെ വല ചലിപ്പിച്ചു. റിച്ചാര്‍ഡ് ജോയ്‌സാണ് ന്യൂസിലന്‍ഡിനായി Read More …

ബിഹാര്‍ മുഖ്യമന്ത്രിയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. നിലവില്‍ അദ്ദേഹത്തിനുള്ളത് ഇസഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അടുത്തിടെ നിതീഷ് കുമാര്‍ നടത്തിയ ജാഥയ്ക്ക് നേരെ കല്ലേറും ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിനുള്ള സുരക്ഷ ഉയര്‍ത്താന്‍ തീരുമാനിച്ചത് . ബുക്‌സാര്‍ ജില്ലയില്‍ നിന്നുണ്ടായ കല്ലേറില്‍ നിരവധി Read More …

ജമ്മു കാഷ്മീരില്‍ ഇന്ത്യപാക് സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അര്‍ണിയായില്‍ ഇന്ത്യപാക് സേനകള്‍ തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ അര്‍ണിയായില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. നേരത്തെ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.     യാതൊരു പ്രകോപനവും കൂടാതെയാണ് ബുധനാഴ്ച രാത്രി പാക്കിസ്ഥാന്‍ അര്‍ണിയായിലും ആര്‍.എസ്. പുരയിലും വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. Read More …

ഹിന്ദി സിനിമ പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രമായ പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സുപ്രീം കോടതി നീക്കി. വിലക്കിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.       മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് , ഹര്യാന എന്നീ സംസ്ഥാനങ്ങളിലാണ് സിനിമയ്ക്ക് Read More …

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം കൊഹ്ലിക്ക്

മുംബൈ: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക്. ഏകദിനത്തിലെ മികച്ച കളിക്കാനുള്ള പുരസ്‌ക്കാരവും കൊഹ്ലി സ്വന്തമാക്കി.     എന്നാല്‍ ട്വന്റി20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ പേസര്‍ യുസ് വേന്ദ്ര ചാഹലിനാണ്.

ഒന്നാം ക്ലാസുകാരനെ പെണ്‍കുട്ടി കുത്തിപ്പരിക്കേല്‍പ്പിച്ചു : ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായെന്ന് സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഒന്നാം ക്ലാസുകാരനെ പെണ്‍കുട്ടി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ആറ് വയസുകാരന് നെഞ്ചിനും വയറിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായോണോ ആക്രമണമെന്ന് സംശയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയാണ് ആക്രമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ലക്‌നൗ ത്രിവേണി നഗറിലെ െ്രെബറ്റ്‌ലാന്റ് സ്‌കൂളിലാണ് സംഭവം. Read More …

വിദ്യാര്‍ഥിയുടെ കൊലപാതകം: മാതാവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്, കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം

കൊട്ടിയം: ഒമ്പതാംക്‌ളാസ്സ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ കാണാതായ ഇടതുകൈയ്ക്ക് വേണ്ടി പോലീസിന്റെ തെരച്ചില്‍. കാണാതാകുകയും പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത ജിത്തു ജോബിന്റെ കൊലപ്പെടുത്തിയത് താന്‍ തനിച്ചാണെന്ന മാതാവ് ജയയുടെ മൊഴി പോലീസ് അംഗീകരിച്ചിട്ടില്ല. കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും കാണാതായ ഇടംകൈ Read More …