രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിനെതിരെയല്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.   സമാധാന ശ്രമങ്ങള്‍ക്കിടയിലും രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നതു സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വവും സമാധാനത്തിനായി ഒരുമിക്കണം. തങ്ങളുടെ അണികളെ അക്രമത്തിന്റെ പാതയില്‍ നിന്നു മാറ്റി, സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ രാഷ്ട്രീയ Read More …

മലയാള സിനിമയ്ക്ക് അഭിമാനം ; യുഎഇ ബോക്സ് ഓഫീസില്‍ രണ്ടാം സ്ഥാനത്ത് മാസ്റ്റര്‍പീസ്

മലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ബോക്സ്‌ഓഫിസില്‍ മികച്ച കളക്ഷനുമായി മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. ഒരാഴ്ചയില്‍ 4.41 ലക്ഷം ഡോളര്‍ അഥവാ 2.81 കോടി രൂപ മാസ്റ്റര്‍പീസ് യുഎഇയില്‍ നിന്ന് മാത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാഴ്ചയില്‍ 29.13 Read More …

ഹാദിയ കേസ്; സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.എന്‍ഐഎ അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബഞ്ച് ഇരിക്കുന്നതിനു മുമ്ബായിരിക്കും ഹാദിയ കേസ് പരിഗണിക്കുക.

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നടയടച്ചു

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ശബരിമല നടയടച്ചു. പുലര്‍ച്ചെ 4 മണിക്ക് തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേക്ക് യത്രയായി. രാജപ്രതിനിധിക്ക് മാത്രമായിരുന്നു ഇന്ന് അയ്യപ്പ ദര്‍ശനം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നിന് തിരുനട തുറന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ഭഗവാന് നെയ്ദീപം തെളിച്ചു. 4 മണിയോടെ തന്നെ തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് യാത്രയാരംഭിച്ചു. രാജപ്രതിനിധിയുടെ Read More …

ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രചാരണവുമായി കോഴിക്കോട് പ്രസ്‌ക്ലബിന്റെ പ്ലെ എഗയിന്‍സ്റ്റ് ഡ്രഗ്‌സ് ഫുട്‌ബോള്‍ ടൂര്‍മ്മമെന്റ്

ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രചാരണവുമായി കോഴിക്കോട് പ്രസ് ക്ലബ്. Play Against drugs ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 21 ഞായറാഴ്ച നടക്കും. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് പ്രസ് ക്ലബ് വ്യത്യസ്തമായ ബോധവല്‍ക്കരണവുമായി രംഗത്തെത്തുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകു എന്ന സന്ദേശം ഉയര്‍ത്തിയാണ് കോഴിക്കോട് പ്രസ് ക്ലബ് Read More …

എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പേരാവൂര്‍(കണ്ണൂര്‍): എബിവിപി പ്രവര്‍ത്തകനും പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയുമായ കോളയാട് ആലപറമ്ബിലെ ശ്യാമപ്രസാദിനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേരെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20),മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലിയിലെ സമീറ മന്‍സിലില്‍ സമീര്‍ (25), കീഴലൂര്‍ പാലയോട്ടെ തെക്കൈയില്‍ ഹാഷിം (39 എന്നിവരാണ് അറസ്റ്റിലായത്. Read More …

ഇടഞ്ഞ കുതിര സുരക്ഷാ ജീവനക്കാരിയെ തള്ളിയിട്ടു, വാഹനം നിര്‍ത്തിപ്പിച്ച്‌ മാര്‍പ്പാപ്പ !

ഇക്യൂകി: ഇടഞ്ഞ കുതിര ചിലിയന്‍ സുരക്ഷ ജീവനക്കാരിയെ തള്ളിയിട്ടപ്പോള്‍ ഫ്രാന്‍സിസ് പാപ്പ തന്റെ വണ്ടിനിര്‍ത്താന്‍ ഉത്തരവിട്ടു. തുടര്‍ന്ന് അദ്ദേഹം പൊലീസുകാരി വീണു കിടന്ന സ്ഥലത്തേക്ക് കാല്‍ നടയായി പോവുകയും, അവരോട് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചിലിയിലെ തെരുവോരത്തു കൂടി ഫ്രാന്‍സിസ് പാപ്പ അകമ്ബടിയോടെ പോകുന്നതിനിടയിലാണ് സംഭവം. പോപ്പിനെ അനുഗമിച്ചിരുന്ന സുരക്ഷ ജീവനക്കാരിയായിരുന്നു കുതിര പുറത്തു Read More …

ഡ്രൈവര്‍ ഉറങ്ങിപ്പോയി; തിരുവനന്തപുരം മേയര്‍ പ്രശാന്തിന് അപകടം

തിരുവനന്തപുരം: കാറപടകടത്തില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്. മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം വട്ടിക്കാവില്‍ വച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചശേഷം ഒരു വീടിന്റെ മതിലിലിടിക്കുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മേയര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. Read More …