കൗമാരക്കാരനായ മകന്റെ കൂട്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഒരു വീട്ടമ്മ കൂടി ജയിലിലേക്ക്

ലണ്ടന്‍: ഗ്ലാസ്‌കോയിലെ ലൂസി ഹൗഗേ എന്ന 37കാരിയായ വീട്ടമ്മയ്ക്ക് ഇനി ജയിലില്‍ കഴിയാം. മകന്റെ കൗമാരക്കാരനായ കൂട്ടുകാരനെ വീട്ടിലേക്ക് വശീകരിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മകന്റെ കൂട്ടുകാരനെ പീഡിപ്പിച്ചതിന്റെ ആവേശം കൂട്ടുകാരിയോട് പങ്ക് വച്ചതാണ് ലൂസിക്ക് വിനയായിത്തീര്‍ന്നിരിക്കുന്നത്. കുക്കിങ് ഷോ ആയ കം ഡൈന്‍ വിത്ത് മീയില്‍ മത്സരിച്ച് ജയിച്ച് Read More …

ആ 149ല്‍ ഒരാള്‍, ഷാര്‍ജ ഷെയ്ക്കിനും, പിണറായിക്കും അഭിവാദ്യങ്ങള്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മൂന്ന് വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ വാക്കുകളെ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്. തടവിലായ പ്രവാസികളെ വിട്ടയച്ചതിന് Read More …

സീബ്രാലൈനില്‍ വച്ച് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കാല്‍നടയാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു

മുംബൈ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.     പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.     ഇന്ന് രാവിലെ എല്‍ഫിന്‍സ്റ്റോണ്‍ Read More …

സ്ത്രീകള്‍ എപ്പോഴും കൈകളില്‍ കുരുമുളക് സ്‌പ്രേ കരുതണം; ഋഷിരാജ് സിങ്

സ്വയരക്ഷയ്ക്കായി സ്ത്രീകള്‍ മുന്‍കരുതലെടുക്കണമെന്ന നിര്‍ദേശവുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം രക്ഷയ്ക്കായി കരുതലെടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ എപ്പോഴും കൈകളില്‍ കുരുമുളക് സ്‌പ്രേ പോലുളളവ കരുതുകയും അഭ്യാസമുറകള്‍ ചെറിയ തോതിലെങ്കിലും പഠിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പത്രിക പിന്‍വലിക്കാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്ന് ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസ

മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്ന് ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസയുടെ വെളിപ്പെടുത്തല്‍. കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സമ്മര്‍ദ്ദവുമായി രംഗത്തെത്തിയതെന്ന് ഹംസ പറഞ്ഞു. കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം ഭീഷണിമൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെമേല്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായി. ഒരു കെപിസിസി സെക്രട്ടറിയും Read More …

റംസാന്‍ നോമ്പ് കാലത്തും മൂന്നു നേരം ഭക്ഷണം തന്നു; ഒരിക്കലും തനിക്ക് നേരെ തോക്ക് ചൂണ്ടിയില്ല

കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയ ഭീകരര്‍ തന്റെ നേരെ ഒരിക്കലും തോക്ക് ചൂണ്ടിയിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഫാ. ടോം ഉഴുന്നാലില്‍. റംസാന്‍ കാലത്ത് നോമ്‌ബെടുക്കുമ്‌ബോഴും തട്ടിക്കൊണ്ടുപോയവര്‍ തനിക്ക് മൂന്നുനേരവും ഭക്ഷണം തന്നിരുന്നു. കുബ്ബൂസ്, ബിരിയാണി, ചോറ്, കിഴങ്ങ് വറുത്തത്, മുട്ട പുഴുങ്ങിയത് ദിവസവും മൂന്നുനേരം ഭക്ഷണത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു കുറവും വരുത്തിയിരുന്നില്ലെന്ന് ടോം ഉഴുന്നാലില്‍ പറഞ്ഞതായി Read More …

പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീരിലെത്തി

ദില്ലി: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരിലെത്തുന്ന മന്ത്രി ശ്രീനഗര്‍, സിയാച്ചിന്‍ എന്നിവിടങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുന്നത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കും. കശ്മീര്‍ താഴ്വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റുകളിലും മന്ത്രി സന്ദര്‍ശനം നടത്തും. Read More …