ഏഴ് വയസുകാരിയുടെ കൊലപാതകം: ബന്ധു പൊലീസ് പിടിയില്‍

കൊല്ലം: ഏരൂരില്‍ കാണാതായ ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് പോലീസ് പിടിയില്‍. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കി. ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്. ഇതേതുടര്‍ന്നു കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. രാജേഷിനൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ Read More …

വോട്ട് തേടി സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ കൊച്ചു ഗായിക യുംന അജിന്‍ പിന്തുണ തേടി നാട്ടുകാര്‍ക്ക് മുന്നില്‍

മലപ്പുറം സീ ടി.വി ചാനലിന്റെ സരിഗമപ പരിപാടിയിലെ ഫൈനലിസ്റ്റായ യുംന തനിക്ക് വോട്ട് ചെയ്യണമെന്ന് മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. തിരൂര്‍ താനാളൂര്‍ സ്വദേശിനിയാണ് ആറാം ക്ലാസുകാരി ഗായിക. ”എല്ലാവരും തെരഞ്ഞെടുപ്പിെന്റ തിരക്കിലാണ്. എന്റെ ഉമ്മയുടെ നാടുകൂടിയാണ് വേങ്ങര. അവിടെ നമുക്ക് ഒരു സ്ഥാനാര്‍ഥിക്കേ വോട്ട് ചെയ്യാന്‍ പറ്റൂ. എന്നാല്‍, ലോകത്തുള്ള ആര്‍ക്കും എനിക്ക് വോട്ട് ചെയ്യാം. Read More …

ഗള്‍ഫിലുള്ള യുവതിക്ക് വേണ്ടി ഭാര്യാതര്‍ക്കം; യുവാക്കള്‍ തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ അടി

വിദ്യാനഗര്‍:  ഗള്‍ഫിലുള്ള യുവതിയുടെ പേരില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി. ഒരു യുവതിക്ക് വേണ്ടി രണ്ടുപേര്‍ പരസ്പരം പോരടിക്കുകയായിരുന്നു. ഒടുവില്‍ സംഘട്ടനത്തിലും എത്തി കാര്യങ്ങള്‍. രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്. Read More …

30 മനുഷ്യരെ കൊന്ന് ഭക്ഷിച്ച ദമ്പതികള്‍ പിടിയില്‍; വെട്ടിമുറിച്ച ശരീര ഭാഗങ്ങളും കണ്ടെത്തി

മോസ്‌കോ: മനുഷ്യമാംസം ഭക്ഷിക്കാനായി മുപ്പതോളം പേരെ കൊന്ന ദമ്ബതികള്‍ ഒടുവില്‍ പോലീസ് പിടിയില്‍. റഷ്യയിലെ ക്രാസ്‌നോഡറില്‍ നിന്നാണ് 30 പേരെ കൊന്ന് ഭക്ഷിച്ച ദമ്ബതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ കൊലപ്പെടുത്തിയ ഏഴുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രാസ്‌നോഡറില്‍ റോഡ് പണികള്‍ക്കിടെ തൊഴിലാളിക്ക് ലഭിച്ച മൊബൈല്‍ ഫോണാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിച്ചത്. Read More …

അക്വേറിയം ജീവനക്കാരിയുടെ മാല കവര്‍ന്നയാളെ കണ്ടെത്താന്‍ കടയില്‍ സ്ഥിരമായി എത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം

നീലിമംഗലത്ത് അക്വേറിയം ജീവനക്കാരിയെ കഴുത്തില്‍ കുരുക്കിട്ട് അബോധാവസ്ഥയിലാക്കി 10 പവന്‍ കവര്‍ന്നയാളെ കണ്ടെത്താന്‍ കടയില്‍ സ്ഥിരമായി വരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അലങ്കാര മത്സ്യങ്ങള്‍ക്ക് തീറ്റ വാങ്ങാനായി വരുന്നയാളാണ് തന്നെ ആക്രമിച്ച് ആഭരണം കവര്‍ന്നതെന്ന് അക്വേറിയം ജീവനക്കാരി ആര്‍പ്പൂക്കര കുറുപ്പഞ്ചേരി ബാബുവിന്റെ ഭാര്യ ഉഷ(52) പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 58 വയസിനു മേല്‍ പ്രായമുള്ളയാളാണ്. Read More …

പിയു ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ !

കേരളത്തിന്റെ അഭിമാനമായ പി യു ചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ചിത്രയുമൊത്ത് മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലാലേട്ടന്റെ ചിത്രയോടൊപ്പമുള്ള ചിത്രത്തെ വളരെ സന്തോഷത്തോടെയാണ് സൈബര്‍ ലോകം സ്വീകരിച്ചത്. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ചിത്ര തഴയപ്പെട്ടിരുന്നു. ഇക്കാര്യം വന്‍ വിവാദമായി മാറുകയും ചെയ്തു. Read More …

ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം ; കൂടെ ജോലിയും

തിരുവനന്തപുരം : ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയായവര്‍ക്കും, ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവര്‍ക്കുമാണ് മോചനം ലഭിക്കുന്നത്. ഇവര്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനും അവസരം ഒരുക്കും. മുഖ്യമന്ത്രിയും ഷാര്‍ജാ ഭരണാധികാരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം.

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയോട് അയവില്ലെന്ന് കാനം

തിരുവനന്തപുരം: കായല്‍ കൈയേറിയ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് അയവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈയേറ്റം സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമെ നടപടി സ്വീകരിക്കാനാവൂ.     പരിശോധന പൂര്‍ത്തിയാവാനാണ് എല്‍.ഡി.എഫ് കാത്തിരിക്കുന്നത്. നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.