വാഹനമോടിച്ച അറബ് യുവതിയെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ യുവാവ് അറസ്റ്റില്‍

അബൂദാബി: ടെയില്‍ഗേറ്റിംഗ് യുഎഇ റോഡുകളില്‍ സര്‍വ്വസാധാരണമാണ്. ഒരു അറബ് ഡ്രൈവര്‍ ഒരു വനിത ഡ്രൈവറെ പിന്തുടര്‍ന്ന് കത്തിയെറിഞ്ഞ കേസിന്റെ വിചാരണ അബൂദാബി കോടതിയില്‍ പുരോഗമിക്കുകയാണ്. അല്‍ ധഫ്രയിലെ റോഡില്‍ വെച്ചാണ് ഡ്രൈവര്‍ കത്തിയെറിഞ്ഞത്. ഭാഗ്യവശാല്‍ കത്തി മുന്‍ സീറ്റില്‍ വന്ന് വീഴുകയായിരുന്നു. 120 കിമീ വേഗതയില്‍ വാഹനമോടിക്കുമ്‌ബോഴാണ് പ്രതി തന്നെ പിന്തുടര്‍ന്നതെന്ന് യുവതി പറയുന്നു. ഓവര്‍ടേക്ക് Read More …

രഹസ്യ മൊഴി നല്‍കാന്‍ റിമി ടോമിയെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും ഗായികയുമായ റിമി ടോമി രഹസ്യമൊഴി നല്‍കാനായി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി. റിമി ടോമിയുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ചാണ് മൊഴി നല്‍കാനുള്ള സൗകര്യം വനിതാ മജിസ്‌ട്രേറ്റുമാരുള്ള കോതമംഗലം കോടതിയില്‍ ഏര്‍പ്പെടുത്തിയത്. നടന്‍ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരം Read More …

യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല : സിന്‍ഹ

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ. ചില കാര്യങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത് സ്വാഗതാര്‍ഹമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹ തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. മോദിയുടെ വാഗ്ദാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ജനങ്ങള്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം Read More …

നഗരസഭയുടെ പരിപാടികളില്‍ നിന്നും എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ പല പരിപാടികളില്‍ നിന്നും സ്ഥലം എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി. പ്രോട്ടോകൊള്‍ ലംഘനം ശ്രദ്ധയില്‍പെട്ട സ്പീക്കറുടെ ഓഫീസ് ഇടപെട്ടാണ് എം.എല്‍.എയെ ചില പരിപാടികളില്‍ ഉള്‍പെടുത്തിയത്. രാഷട്രീയ വിരോധത്താല്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം പോലും വേണ്ടെന്നുള്ള നിലപാടാണ് പത്തനംതിട്ട നഗരസഭയ്ക്കുള്ളത്. എറ്റവും അവസാനമായി പത്തനംതിട്ട നഗരഭയുടെ സ്റ്റേഡിയം നിര്‍മ്മാണവുമായാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. Read More …

ഹണിപ്രീത് ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

പഞ്ച്കുള: ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ ദത്തുപുത്രി ഹണിപ്രീതിനെ പഞ്ചകുല കോടതി ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ഹരിയാനയില്‍ അറസ്റ്റിലായ ഹണിപ്രീതിനൊപ്പം സിര്‍സയിലെ അവരുടെ സഹായിയായ ശുക്ദീപ് കൗറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ഇന്ന് ഹണിപ്രീതിനൊപ്പം കോടതിയില്‍ ഹാജരാക്കി. അവരെ അതിനുശേഷം മെഡിക്കല്‍ പരിശോധനയ്ക്കുവേണ്ടി സിവില്‍ Read More …

കാമുകനുമായി ബന്ധപ്പെടുന്നതിനിടെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ പ്രവാസി യുവതി മരിച്ചു

ദുബായ: കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 25 കാരിയായ പ്രവാസി യുവതി മരിച്ചു. അല്‍ ഖ്വസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച രാവിലെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കാമുകനുമായി ബന്ധപ്പെടുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയ്ക്ക് 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ Read More …

സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും അമത് ഷായും ശ്രമിക്കുകയാണെന്ന് :കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: കേരളത്തില്‍ അക്രമം അഴിച്ചുവിടുന്നതു ലക്ഷ്യമിട്ട് ബിജെപിയുടെ ക്രിമിനല്‍ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനരക്ഷാ യാത്രയിലൂടെ സംസ്ഥാനത്തു സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും അമിത് ഷായും ശ്രമിക്കുകയാണെന്നും മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കവെ കോടിയേരി ആരോപിച്ചു. സംസ്ഥാനത്തു സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും അമിത് ഷായും ശ്രമിക്കുകയാണ്. കേരളത്തില്‍ അക്രമം അഴിച്ചുവിടാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി സംഘം Read More …

പെട്രോള്‍ പമ്പ് ജീവനക്കാരെ അക്രമിച്ച് പണം കവരുന്ന മോഷ്ടാവിനെ പിടികൂടി

ഷാര്‍ജ: പെട്രോള്‍ പമ്പ്  ജീവനക്കാരെ ഉപദ്രവിച്ച് പണം കവരുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ഈജിപ്ത് സ്വദേശിയായ 28 കാരനെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് മോഷ്ടാവ് പണം അപഹരിച്ചു ഷാര്‍ജ ഭാഗത്തേക്ക് വണ്ടി ഓടിച്ചു പോകുന്നതായി ഓപറേഷന്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് ഷാര്‍ജ സി ഐ ഡി ഡയറക്ടര്‍ കേണല്‍ Read More …