എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 14 ന് കോഴിക്കോട്

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ കോഴിക്കോട് മാനാഞ്ചിറ ടവറിലെ ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററില്‍ ആഗസ്റ്റ് 14 ന് ആരംഭിക്കും. ഓപ്പണ്‍ സ്‌ക്രീന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എല്‍ജിബിടി ഫിലീം ഫെസ്റ്റിവല്‍ ഏഴു ദിവസങ്ങളിലായി ആണ് അരങ്ങേറുന്നത്. ഒരേ സമയം വിഷയാസ്പദമായും ചലച്ചിത്ര ഭാഷാപരമായും മുന്നിട്ടു നില്‍ക്കുന്ന ഏഴു സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമയിലെ മികച്ച സിനിമകളും Read More …

ഉത്തരകൊറിയന്‍ സംഘം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നു

ഇന്ത്യയെ ആക്രമിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം ലക്ഷ്യമിടുന്നതായി സൂചന. വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്‌നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതി.ഇതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്താന്‍ Read More …

വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു

തൃശ്ശൂര്‍: കുന്നംകുളത്തിനടുത്ത് വിരണ്ടോടിയ ആന പൊട്ടക്കിണറില്‍ വീണ് ചരിഞ്ഞു. ധ്രുവന്‍ എന്ന ആനയാണ് ചൊവ്വാഴ്ച വൈകീട്ട് ചരിഞ്ഞത്. തല കുത്തി വീണ ആന പിന്നീട് നേരെ നിന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നു. ആനയുടെ ചലനം പൂര്‍ണ്ണമായും നിലച്ചു. മണ്ണിടിച്ച് ആനയെ കിണറ്റില്‍ നിന്നും കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഡോക്ടര്‍മാര്‍ക്ക് കിണറ്റില്‍ ഇറങ്ങി മരണം ഔദ്യോദികമായി Read More …

നടിയെ ആക്രമിച്ച കേസ്: മധുവാര്യരെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരെ പൊലീസ് ചോദ്യം ചെയ്യുന്നു. മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനിടയായ സാഹചര്യത്തെ സംബന്ധിച്ച്  പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ പങ്ക് എന്നിവ സംബന്ധിച്ച് കാര്യങ്ങളില്‍ മധുവാര്യരുടെ മൊഴിയെടുക്കും. മധുവാര്യര്‍ക്ക് പുറമേ ദിലീപിന്റെ മൂന്ന് ബന്ധുക്കളെയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് Read More …

അധ്യാപകരായി ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

കോഴിക്കോട് :സമൂഹത്തിന്റെ പല മേഖലകളിലും തഴയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അധ്യാപകരായി നിയമിക്കാന്‍ ഒരുങ്ങുകയാണ് കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍. മതിയായ യോഗ്യതയുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംഘടനയില്‍ അംഗങ്ങളായ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കും. ഇതൊടൊപ്പം അധ്യാപികമാര്‍ക്ക് ആര്‍ത്തവ സമയത്ത് ശമ്പളത്തോടെ ഒരു ദിവസം അവധി നല്‍കുകയും ചെയ്യും. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചാം ക്ലാസ് മുതല്‍ Read More …

പി.സി. ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആനി രാജ

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, ഇരയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന പോലെയാണ് എംഎല്‍എയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ Read More …

കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ അബു ദുജാന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ഹക്രിപ്പോറ ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് ദുജാന ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നാണ് സൈനികര്‍ ഇവിടം വളഞ്ഞത്. ഗ്രാമത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈനികര്‍ കെട്ടിടം Read More …

അഫ്ഗാനിലെ ഇറാഖ് നയതന്ത്ര കാര്യാലയത്തിനു സമീപം കാര്‍ ബോംബ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇറാക്ക് നയതന്ത്ര കാര്യാലയത്തിനു സമീപം കാര്‍ ബോംബ് ആക്രമണം. നഗരത്തില്‍ ഇറാഖി എംബസിക്കു നേരെയുണ്ടാവുന്ന ആദ്യത്തെ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ നയതന്ത്ര കാര്യാലയത്തിനു സമീപമുള്ള രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചാവേറുകള്‍ എംബസിക്കു സമീപമുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ്. സ്ഥലത്ത് ചാവേറുകളും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവയ്പാണ് Read More …