Category: Latest News
എട്ടു വയസുകാരന്‍ ദുബായ് പൊലീസില്‍
ദുബായ്: പോലീസാകുക എന്നത് അബ്ദു അലി ഇസ്സാ അല്‍ ബലൂഷി എന്ന എട്ടു വയസുകാരന്റെ ജീവിതാഭിലാഷമായിരുന്നു. മകന്റെ അടക്കാനാകാത്ത ആഗ്രഹം കണ്ട് അബ്ദു അലി ഇസ്സായുടെ പിതാവ് ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതു കണ്ട ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, അബ്ദു അലി Read More …
പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനാവുന്നില്ല : മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഗോരക്ഷാ ഗുണ്ടായിസത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് എടുത്ത അതേ ദിവസമാണ് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്. ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും ഖാര്‍ഗെ ലോക്‌സഭയില്‍ ചോദിച്ചു. സര്‍ക്കാറിന്റെ ഈ നിലപാട് ഗോരക്ഷാ ഗുണ്ടകള്‍ക്ക് എന്തും ചെയ്യാനുള്ള ധൈര്യം നല്‍കുന്നു. ഇതിനെതിരെ ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം Read More …
നടിക്കെതിരായ ആക്രമണം: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കുന്നു
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കല്‍ തുടരുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നുണ്ട്. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമൊരുക്കുന്നത് Read More …
മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധം: കാനം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ക്കു വിളിച്ചു വരുത്തുവാന്‍ അധികരമില്ലെന്നും കാനം പറഞ്ഞു. രാഷ്ട്രീയ അക്രമം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് തസ്ലീമയെ തിരിച്ചയച്ചു
ഔറംഗബാദ്: ചരിത്ര സ്മാരകം കാണാന്‍ ഔറംഗബാദിലെത്തിയ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീനെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശ് എഴുത്തുകാരി ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ എത്തിയത്. ‘ഗോ ബാക്ക് തസ്ലീമ’ എന്ന മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. Read More …
ജീന്‍ പോളിനെതിരെയുള്ള കേസ്: നടിയുടെ ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി
കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേര്‍ക്കെതിരെ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ പരാതി വ്യാജമാണെന്നും Read More …
മെഡിക്കല്‍ കോഴ: പണമിടപാട് സ്ഥിരീകരിച്ച് ആര്‍.എസ് വിനോദ്
തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോളജ് കോഴയിടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് മൊഴി നല്‍കി. കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ കോളജ് ഉടമയില്‍ നിന്ന് വാങ്ങിനല്‍കിയെന്നാണ് വിനോദ് വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കിയത്. ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കാണ് പണം കൈമാറിയത്. സതീഷ് Read More …
