യോഗാദിനത്തില്‍ പങ്കാളിയായി മോഹന്‍ലാലും

ഇന്ന് ഭാരതം യോഗാദിനം ആഘോഷിക്കുകയാണ്. സമൂഹത്തിലെ നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്. അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അതിരാവിലെ തന്നെ യോഗ ചെയ്തു. അതിലെ ഒരു ചിത്രം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചുരിങ്ങിയ സമയത്തിനുള്ളില്‍ ചിത്രത്തിനു മികച്ച Read More …

റിയാദിലെ മലയാളികളുടെ വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടുത്തം: കത്തി നശിച്ചത് ജീവിത സമ്പാദ്യം..!

റിയാദ്: റിയാദ് നഗര ഹൃദയമായ ബത്ഹയിലെ മലയാളികളുടെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടുത്തം. തിരക്കേറിയ ബത്ഹ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് നോമ്ബുതുറയുടെ സമയത്താണ് അപകടം ഉണ്ടായത്. ഈ സമയത്ത് കെട്ടിടത്തിലെ കടകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. അതിനാല്‍ ആളപകടമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷങ്ങളുടെ സാധനങ്ങളാണ് കത്തി നശിച്ചത്. നിരവധി സര്‍വ്വീസ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും Read More …

കശ്മീര്‍: ഇന്ത്യയും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയും പാകിസ്താനുമിടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി ഈ വിഷയത്തില്‍ താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ട് തവണയും പാകിസ്താന്‍ പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം Read More …

പച്ചാളം ബിന്ദു വധക്കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി : പച്ചാളം ബിന്ദുവധക്കേസിലെ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം കഠിന തടവായി ഭേദഗതി ചെയ്തു. 40 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ മോചിപ്പിച്ചാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ബിന്ദുവിനെ (37) 2010 നവംബര്‍ 16 നാണ് കൊലപ്പെടുത്തിയത്. വിദേശത്തു ജോലിക്കു പോകാന്‍ 50,000 രൂപയ്ക്കു Read More …

നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരേ യുവതിയുടെ ആരോപണം

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ വഴി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ ആരോപണം. അസം സ്വദേശിയായ യുവതിയാണ് ആദിത്യനാഥിനും അസമില്‍നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയ്ക്കും എതിരായി പരാതി നല്‍കിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. 10 വര്‍ഷം മുന്‍പ് ഗുവാഹാത്തിയില്‍ ഒരു സമരത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ Read More …

പനി പ്രതിരോധത്തിന് വിപുലമായ ശുചീകരണപ്രവര്‍ത്തനം

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചപ്പനിയുടെ പ്രതിരോധത്തിനായി വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍. പനി പടരുന്നത് തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 23ന് സര്‍വ്വക്ഷിയോഗം വിളിച്ചുച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 27മുതല്‍ സംസ്ഥാന വ്യാപകമായി ത്രിദിന ശുചീകരണ യജ്ഞം നടത്തും, രാഷ്ട്രീയ പാര്‍ട്ടികളടക്കം എല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജി.എസ്.ടി.യുടെ പേരില്‍ ചില ഹോട്ടലുകളില്‍ കൊള്ള

കൊച്ചി: ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) യുടെ പേരില്‍ ചില കേന്ദ്രങ്ങളില്‍ ഹോട്ടല്‍ മുറി വാടക കുത്തനെ ഉയര്‍ത്തുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗുരുവായൂര്‍ പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലെയും ഏതാനും ഹോട്ടല്‍ ഉടമകളാണ് ലോഡ്ജ് മുറികള്‍ക്ക് ജി.എസ്.ടി. വരും മുമ്ബു തന്നെ വാടക കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ വാടക നിരക്ക് 5060 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, Read More …

അനില്‍ കുംബ്ലെ രാജിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ചു.രാജിക്കത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ടോള്‍ ബോര്‍ഡിന് കൈമാറി. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.   ജൂണ്‍ 23ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം, മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെയെ കൂടാതെ യാത്ര Read More …