മയക്കുമരുന്ന് വേട്ട വിദഗ്ധന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. ഇന്ദ്രജിത്ത് സിങ് എന്ന ഇന്‍സ്‌പെക്ടറെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശേധനയില്‍ മയക്കുമരുന്നിന് പുറമേ ആയുധങ്ങള്‍, പണം എന്നിവയും പിടിച്ചെടുത്തു. മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിന്‍, ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ Read More …

വയനാട്ടില്‍ വിളയുന്നത് എണ്ണപ്പനകള്‍

മരുഭൂമിയില്‍ വളരുന്ന എണ്ണപ്പനയ്ക്ക് വയനാട്ടിലും വേരോട്ടം. ഇത്തവണത്തെ കടുത്ത വേനലില്‍ മികച്ച വിളവാണ് എണ്ണപ്പന കര്‍ഷര്‍ക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരള്‍ച്ച പ്രതികൂലമായി ബാധിച്ചപ്പോള്‍ ജില്ലയില്‍ മുപ്പത് ഡിഗ്രിമുതല്‍ ഉയര്‍ന്ന താപനിലയില്‍ എണ്ണപ്പനകള്‍ നന്നായി കായ്ച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പിലില്‍ 13 ഏക്കര്‍ തോട്ടത്തില്‍ ക്വിന്റല്‍ കണക്കിന് എണ്ണപ്പനകുരുക്കള്‍ വിളവെടുത്തു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിളവെടുപ്പ് Read More …

മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കം ; ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരിലുണ്ടായ വാക്കു തര്‍ക്കത്തില്‍ ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു. അയിരൂര്‍ ചിറപ്പുറത്ത് കോളനിയില്‍ അമ്മിണി തോമസ്(60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു. അടിയുടെ ആഘാതത്തില്‍ നിലത്തുവീണ അമ്മിണി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അമ്മിണി ജോലിക്കു പോകാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ സമയത്താണ് അനുജന്‍ മാത്യുവുമായി Read More …

സോണിയാ ഗാന്ധി മാപ്പുപറയണമെന്ന് നിര്‍മല സീതാരാമന്‍

ദില്ലി: കരസേന മേധാവിയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കരസേന മേധാവി തെരുവുഗുണ്ടകളെ പോലെ സംസാരിക്കരുതെന്നായിരുന്നു സന്ദീപ് ദക്ഷീതിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തരമുള്ള പ്രസ്താവനകള്‍ക്കെതിരെ സോണിയാഗാന്ധി മുന്നോട്ടുവരണമെന്നായിരുന്നു മന്ത്രി ഉന്നയിച്ച ആവശ്യം. Read More …

കോവളം കൊട്ടാരം: വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം:  കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ, സാധ്യമായ എല്ലാ നിയമവഴികളും തേടണമെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. കോവളം കൊട്ടാരം സ്വകാര്യ ഉടമയ് ക്ക് കൈമാറത്തക്ക വിധം നിയമവഴിയിലെ തടസങ്ങളെല്ലാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. കൊട്ടാരം വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും, Read More …

കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്ക് മാറ്റി. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അറിയിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.

ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ കാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ വി.പി സാനു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പിന്‍.എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത ‘ദി അണ്‍ബെയ്‌റബിള്‍ Read More …

പറ്റിച്ചത് പോലീസുകാരന്‍; തനിക്ക് ചതി പറ്റിയെന്ന് ഗൗരവ് മേനോന്‍ വീണ്ടും

കൊച്ചി: കോലുമിട്ടായി സിനിമയുടെ സംവിധായകനും നിര്‍മാതാവിനും മറുപടിയുമായി വീണ്ടും ബാലതാരം ഗൗരവ് മേനോന്‍. സിനിമയില്‍ അഭിനയിച്ച തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ഗൗരവ് മേനോന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായെത്തിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഗൗരവിന്റെ മാതാപിതാക്കളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് പ്രതികരിച്ചത്. ഇതിനാണ് ഗൗരവ് മേനോന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഗൗരവ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം, സുഹൃത്തുക്കളെ; Read More …