തണ്ണീര്‍ത്തട സംരക്ഷണം സംസ്‌കൃതിയുടെ നിലനില്‍പ്പിന് അനിവാര്യം ജില്ലാ കളക്ടര്‍

പത്തനംതിട്:ട മാനവ സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് തണ്ണീര്‍ത്തട സംരക്ഷണം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിര ജീവനോപാധി എന്ന വിഷയത്തില്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സിസ്റ്റെഡ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും Read More …

പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പു വരുത്തണം ; മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു വില്‍ക്കുന്ന പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. സമീപനാളുകളിലായി തേയില, വെളിച്ചെണ്ണ, കാപ്പിപ്പൊടി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ത്തു വില്പന നടത്തുന്നതായും ഇതു ജനങ്ങളുടെ ആരോഗ്യത്തിനു വളരെ ഹാനികരമാണെന്നും കര്‍ശന നടപടികള്‍ക്കു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യം Read More …

നാടന്‍ മീനുകള്‍ വന്‍തോതില്‍ കുറഞ്ഞു വരുന്നതായി നിരീക്ഷണം

കൊച്ചി: കേരളത്തിലെ നാടന്‍ മത്സ്യസമ്പത്ത് കുറഞ്ഞു വരുന്നതായി നിരീക്ഷണം. പശ്ചിമഘട്ട നിരകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ശുദ്ധജല മത്സ്യങ്ങളാണ് കുടത്ത വംശനാശ ഭീഷണി നേരിടുന്നതെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. ആവാസവ്യസ്ഥ സംരക്ഷിക്കാന്‍ തയ്യാറാകാത്തതാണ് മിക്ക തദ്ദേശീയ മത്സ്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ശില്‍പശാല ഉദ്ഘാടനം Read More …

കൊച്ചിയില്‍ നടപ്പാത: ഏപ്രില്‍ പത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന റോഡുകളില്‍ അടിയന്തിരമായി നടപ്പാതകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളതിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുമായി നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാകളക്ടര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും പൊതുമരാമത്തു വകുപ്പു സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ. ബി. കോശി നിര്‍ദേശിച്ചു. കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. നഗരത്തില്‍ ഇപ്പോള്‍ കാല്‍നടക്കാര്‍ക്കു സഞ്ചരിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാത്ത Read More …

കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ പുനഃസ്ഥാപിക്കണം

മലപ്പുറം: കേരളത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഉത്സവമായ കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ക്ക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഉത്തരവ് പുന:പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ഒഴിച്ചു കൂടാനാകാത്തതാണ് ഇത്തരം നാട്ടുത്സവങ്ങള്‍. അന്യം നിന്നു പോകുന്ന ഗ്രാമീണ സൗഹൃദത്തിന് വലിയ സംഭാവനയാണ് ഈ കാര്‍ഷിക കൂട്ടായ്മകള്‍ നല്‍കി വരുന്നതെന്ന് Read More …

പദ്ധതി നിര്‍വഹണ പുരോഗതി 51.53 ശതമാനം

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2015-16 ലെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണ പുരോഗതി ജനുവരി 31 വരെയുള്ള കണക്കു പ്രകാരം മൊത്തം പദ്ധതി വിഹിതത്തിന്റെ 51.53 ശതമാനമാണെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം വിലയിരുത്തി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. Read More …

വിചിത്രം ഈ ചിത്രങ്ങള്‍

ബംഗ്ലൂര്‍ : ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനകത്ത് പതുങ്ങിനിന്നിരുന്ന പുളളിപുലിയെ ഫോട്ടോ എടുക്കാനായി കയറിയ ഫോട്ടോഗ്രാഫറെ പുളളി പുലി ആക്രമിക്കുന്നു. അസാമാന്യ ധീരതയോടെ പുളളിപുലിയെ ചിത്രീകരിക്കാന്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഫോട്ടോഗ്രാഫറുടേയും പുളളിപുലിയുടേയും ഈ ചിത്രം സ്‌കൂളില്‍ സ്താപിച്ച സിസിടിവിയില്‍ നിന്നും ലഭിച്ചതാണ്. പുലര്‍ച്ചെ 4:13നാണ് ബംഗ്ലുരുവിനടുത്തെ വൈറ്റ്ഫീല്‍ഡിലെ വിബ്ജിയോര്‍ സ്‌കൂളിലെ സിസിടിവിയില്‍ പുളളിപുലി ആദ്യ Read More …

സമയക്രമം പാലിക്കാത്ത ബസുകള്‍ക്കെതിരെ നടപടി

കൊല്ലം: സമയക്രമം പാലിക്കാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ എന്‍.ശരവണന്‍ അറിയിച്ചു. നഗരത്തില്‍ ഇരുമ്പുപാലത്തിന്റെയും അടിപ്പാതയുടെയും നിര്‍മാണഘട്ടത്തില്‍ സര്‍വീസ് ബസുകള്‍ക്ക് കൃത്യമായി സമയക്രമം പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാലങ്ങളിലൂടെയുള്ള ഗതാഗതം സുഗമമായതിന് ശേഷവും ചില സര്‍വീസ് ബസുകള്‍ സമയക്രമം പാലിക്കാതെ സ്റ്റോപ്പുകളില്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ട് യാത്രക്കാരെയും മറ്റ് ബസുകളെയും ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയക്രമം Read More …