ജീലാനീ ആത്മീയ സംഗമവും സ്വലാത്ത് മജ്‌ലിസും

മലപ്പുറം:  മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴച സ്വലാത്ത് നഗറില്‍ ജീലാനീ അനുസ്മരണ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ്, മാലപാരായണം, വിര്‍ദുലത്വീഫ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ്യ, പ്രാര്‍ത്ഥന എന്നിവ നടക്കും. പരിപാടികള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം Read More …

ചരിത്ര സെമിനാര്‍

മഞ്ചേരി: എം.ജി.എസ്.നാരായണന്‍ ചരിത്രരചനാ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി മഞ്ചേരി എന്‍എസ്എസ് കോളേജ് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളി ശനി ദിവസങ്ങളിലായി നടക്കുന്ന പസെമീനാര്‍ എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ചരിത്രരചനക്ക് ശാസ്ത്രീയ അടിത്തറപാകിയ ചരിത്രകാരനാണ് എംജിഎസ്. പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ ചരിത്രം അനാവരണം ചെയ്തത് എംജിഎസിന്റെ ഗവേഷണത്തിലൂടെയാണ്. എംജിഎസിന്റെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ സെമിനാര്‍ നടത്തുന്നതെന്ന് Read More …

‘സിക്ക’ വൈറസ് ബാധ 23 രാജ്യങ്ങളില്‍

ന്യുസ് ഡസ്‌ക് : കൊതുക് വളര്‍ത്തുന്ന ‘സിക്ക’ വൈറസ് ബാധ ലോകമാകെ പടര്‍ന്നു പിടിക്കുന്ന പശ്ചാതലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനകം 23 രാജ്യങ്ങളിലാണ് ‘സിക്ക’ വൈറസ് ബാധയുണ്ടായത്. ഗര്‍ഭസ്ഥശിശുക്കളുടെ മസ്തിക്കവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് മുഖ്യമായും ‘സിക്ക’ വളര്‍ത്തുന്നത്. രോഗബാധിതരായ ഗര്‍ഭസ്ഥശിശുക്കകളുടെ ജനനം പൂര്‍ണ്ണവളര്‍ച്ചയെത്താതയാണ് സംഭവിക്കുന്നത്. കൊളംമ്പിയയില്‍ ഈ അസുഖം 2,116 Read More …

മേഘദൂതുമായി പ്രധാനമന്ത്രി തമിഴകത്തേക്ക്

ചെന്നൈ : വെളളപൊക്കത്തില്‍ കുളിച്ച് പൊതിര്‍ന്ന തലസ്ഥാനനഗരിയുടെ ഭയചികിതമായ ഓര്‍മ്മ മാറും മുമ്പെ തമിഴകം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഇത്തവണ സംസ്ഥാനം തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ പ്രചാരണസാധ്യത കൃത്യമായി ഉപയോഗിക്കുകയായിരിക്കും വ്യാഴാഴ്ച തമിഴകത്തെത്തുന്ന പ്രധാനമന്ത്രിയുടെ പ്രധാന ദൗത്യം. സംസ്ഥാനസര്‍ക്കാറിന്റെ നിരുത്തരവാദിത്വമാണ് വെളളപൊക്കത്തിനു കാരണമെന്ന് ഇതിനകം തന്നെ കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് 48 മണിക്കൂറുകള്‍ക്കുമുന്നെ മുന്നറിയിപ്പ് Read More …

ജനകീയ യാത്രക്ക് മലപ്പുറത്ത് സ്വീകരണം

മലപ്പുറം: സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്രക്ക് മലപ്പുറം ദജില്ലയില്‍ വരവേല്‍പ്പ്. മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഐക്കരപടിയിലെത്തിയ ജാഥയെ സി പിഐ യുടെ മലപ്പുറം ജില്ലാ സെക്രട്ടറി പി പി സുനീറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോഴിക്കോട് ജില്ലാനേതാക്കളുടെ സാന്നിധ്യത്തില്‍ സ്ത്രീകളടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ജാഥയെ ആദ്യ സ്വീകരണകേന്ദ്രമായ Read More …

മറ്റുള്ളവരെ നന്നാക്കാന്‍ ലീഗിനാകില്ലെന്ന് കുഞ്ഞാലികുട്ടി

മലപ്പുറം: കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങളിലൊന്നും മുസ്്‌ലിം ലീഗില്ലെന്നും മറ്റുള്ളവരെ നന്നാക്കാന്‍ ലീഗിനാകില്ലെന്നും പി.കെ.കുഞ്ഞാലികുട്ടി. കേരള യാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെ വെളിപ്പെടുത്തലുകാരെ ഇറക്കി തകര്‍ക്കാന്‍ നോക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൊണ്ടുവന്ന് യു.ഡി.എഫിനെ ഇല്ലാതാക്കാമെന്ന മോഹം നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് ദിവസം മുമ്പ് നടത്തിയ Read More …

ചൂതുകളി രാഷ്ട്രീയം ജനങ്ങള്‍ ഗൗനിക്കില്ല- കുഞ്ഞാലികുട്ടി

മലപ്പുറം: കേരളത്തില്‍ നടക്കുന്ന ചൂതുകളി രാഷ്ട്രീയം ജനങ്ങള്‍ ഗൗനിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു. കേരളയാത്രക്കിടെ മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ നടത്തുന്ന വെളിപ്പെടുത്തലുകളെ പെരുപ്പിച്ച് കാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് സമൂഹത്തിന് ഗുണകരമല്ല. ഒരു വെളിപ്പെടുത്തലും വിവാദവും മുഖ്യമന്ത്രിയെ ബാധിക്കാന്‍ Read More …

‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും

തിരൂര്‍: ‘സ്പിഗ്മാകോ’ എന്ന സംഘടനയും മലയാളസര്‍വകലാശാല തിയറ്റര്‍ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും’ എന്ന ഏകദിനസെമിനാറില്‍ ശ്രീമതി ഉമാ സത്യനാരായണന്‍ ഡെമോണ്‍സ്‌ട്രേഷന്‍ക്ലാസും ഭരതനാട്യം അവതരണവും നടത്തി.  താളങ്ങളുടെ വിശിഷ്ട പ്രയോഗങ്ങളും, ഭാവാസമ്മേളനവും കേന്ദ്രീകരിച്ചാണ് ഉമാ സത്യനാരായണന്‍ അവതരണം നടത്തിയത്.  വിദ്യാര്‍ത്ഥികളോടുള്ള സംവാദരൂപത്തില്‍ ഭരതനാട്യത്തിലുപയോഗിക്കുന്ന വിവിധ താളങ്ങള്‍ അവര്‍ വിശദീകരിച്ചു.  ഗണേശസ്തുതി, നവരസങ്ങള്‍, യശോദയുടെയും Read More …