വോട്ടര് പട്ടികയില് മാര്ച്ച് 12വരെ പേരുചേര്ക്കാം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര് പട്ടികയില് മാര്ച്ച് 12 വരെ പേരു ചേര്ക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര് പട്ടികയല്ല, നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. വോട്ടര്പട്ടികയില് പേരുണ്ടോയെന്നു തെരഞ്ഞെടുപ്പിന്റെ വെബ് സൈറ്റില് പരിശോധിക്കാനാകും. അഞ്ചുലക്ഷത്തോളം അപേക്ഷകളില് പരിശോധന നടക്കുകയാണ്. ഇതുള്പ്പെടുത്തി സപ്ലിമെന്ററി പട്ടിക പുറത്തിറക്കും. പുരുഷന്മാര്-1,29,52,025, സ്ത്രീകള്-1,37,79,263 , ട്രാന്സ്ജെന്ഡര്-221 എന്നിങ്ങനെയാണ് നിലവിലെ കണക്ക്. 80 കഴിഞ്ഞവര്-6,21,401, പ്രവാസിവോട്ടര്മാര്-90,709. Read More …
