ഒമാനില്‍ കൊവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു. പരപ്പനങ്ങാടി സ്വദേശി പാലശ്ശേരി അബ്ദുല്ല കോയ (65) ആണ് മരണപ്പെട്ടത്. സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂത്രാശയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അതേസമയം ഒമാനില്‍ ഏഴുപേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 164 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. Read More …

സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

 ഝാര്‍ഖണ്ഡില്‍ സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദുംകയിലെ മുഫസിലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ചന്തയില്‍ നിന്ന് സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് സന്താല്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുദര്‍ശന്‍ മന്‍ദാള്‍ അറിയിച്ചു.

മക്ക ഹറമില്‍ അണുമുക്തമാക്കലിന്​ കൂടുതല്‍ ഉപകരണങ്ങള്‍

ജി​ദ്ദ: മ​സ്​​ജി​ദു​ല്‍ ഹ​റാ​മി​ല്‍ അ​ണു​മു​ക്ത​മാ​ക്ക​ല്‍ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി​ നൂ​ത​ന​മാ​യ 20 ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തി. ബ​യോ​കെ​യ​ര്‍ റാ​ഡ്​ എ ​മോ​ഡ​ല്‍ എ​ന്ന പേ​രി​ലു​ള്ള ഉ​ന്ന​ത പ്ര​വ​ര്‍​ത്ത​ന ശേ​ഷി​യു​ള്ള ഉ​പ​ക​ര​ണ​മാ​ണ്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം പു​തു​താ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ്​​പ്രേ ചെ​യ്യാ​നും അ​ണു​വ്യാ​പ​നം ത​ട​യാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണി​ത്. ഉ​യ​ര്‍​ന്ന വേ​ഗ​ത​യി​ല്‍ ഒ​രേ​സ​മ​യം അ​ന്ത​രീ​ക്ഷ​വും ത​റ​യും അ​ണു​മു​ക്ത​മാ​ക്കാ​ന്‍ സാ​ധി​ക്കും. ഇ​ങ്ങ​നെ സ്​​പ്രേ Read More …

ജനങ്ങള്‍ അസ്വസ്ഥരാണെന്ന് ജി സുകുമാരന്‍ നായര്‍

രാഷ്ട്രീയ വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കും. ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തുടരണമെന്ന Read More …

വിവാഹം കഴിക്കാന്‍ പോയവരെ അക്രമിച്ച സംഭവം: രണ്ടു പേര്‍ കൂടി അറസ്​റ്റില്‍

കൊ​യി​ലാ​ണ്ടി: വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​യ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്​​റ്റി​ല്‍. പ്ര​ണ​യ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു കീ​ഴ​രി​യൂ​ര്‍ ക​ണ്ണോ​ത്ത് യു.​പി.​സ്കൂ​ളി​നു സ​മീ​പം അ​ക്ര​മ​മു​ണ്ടാ​യ​ത്. വ​ധു​വി​െന്‍റ അ​മ്മാ​വ​ന്‍ കീ​ഴ​രി​യൂ​ര്‍ ക​ല്ലി​ല്‍ മ​ന്‍​സൂ​ര്‍, സു​ഹൃ​ത്ത് കാ​പ്പാ​ട് സ്വ​ദേ​ശി ത​ന്‍​സീ​ര്‍ എ​ന്നി​വ​രാ​ണ് പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ലാ​യ​വ​രെ സി.​ഐ. സു​ഭാ​ഷ് ബാ​ബു​വി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. Read More …

കാമുകന്റെ വിവാഹത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഫാത്തിമാ സുഹറ; അഷ്‌ക്കറലി റിമാന്‍ഡില്‍

മലപ്പുറം: മുന്നിയൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ആലിന്‍ചുവട് സ്വദേശിയായ ഫാത്തിമയുടെ മരണത്തില്‍ കാമുകനായ അഷ്‌ക്കറലിക്കു പങ്കുണ്ടെന്നാണ് യുവതിയുടെ മാതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതി അഷ്‌ക്കറലിയെ കോടതി റിമാന്‍ഡ് ചെയ്തു. ആറു വര്‍ഷത്തോളമായി ഫാത്തിമ സുഹറ മുന്നിയൂര്‍ സ്വദേശി അഷ്‌ക്കറലിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് ഫാത്തിമയുമായുള്ള Read More …

സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങി ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും Read More …

കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പറേഷന്റെ നോട്ടിസ്

കോഴിക്കോട്: കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടിസ് അയച്ചു. ഡിസംബര്‍ 17 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കൈയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടിസ്. ആശയുടെ പേരിലാണ് ഭൂമി. ചേവായൂരിലെ വീടിന്റെ രേഖകളും ഹാജരാക്കണം. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് Read More …