കെ​എ​സ്‌​യു മാ​ര്‍​ച്ചി​നി​ടെ ന​ട​ന്ന അ​ക്ര​മം ആ​സൂ​ത്രി​തം; ദു​ഷ്ട മ​ന​സു​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​നി​ടെ ന​ട​ന്ന അ​ക്ര​മം ആ​സൂ​ത്രി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നേ​ര​ത്തെ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത​നു​സ​രി​ച്ച്‌ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി. ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട​വ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി. പോ​ലീ​സു​കാ​ര്‍ എ​ന്ത് തെ​റ്റ് ചെ​യ്തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. പോ​ലീ​സി​നെ വ​ള​ഞ്ഞി​ട്ടു മ​ര്‍​ദി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. പോ​ലീ​സു​കാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ​പ്പോ സ്വാ​ഭാ​വി​ക​മാ​യി പോ​ലീ​സു​കാ​ര്‍ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കും. Read More …

ആസ്ത്രസെനിക കൊവിഡ് വാക്സിന് സഊദിയില്‍ അംഗീകാരം

റിയാദ്: ഒക്സ്ഫോഡ് സര്‍വ്വകലാശാലയുടെ സഹായത്തോടെ ബ്രിട്ടന്‍ വികസിപ്പിച്ച ആസ്ത്രസെനിക കൊവിഡ് വാക്സിന് സഊദി ഫുഡ്‌ ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഇതോടെ സഊദിയില്‍ ആസ്ത്രസെനിക കൊവിഡ് വാക്സിന് എത്തിച്ച്‌ വിതരണം നടത്തും. വാക്സിന്‍ ഉപയോഗിക്കുന്നതിനും ഇറക്കുമതി അനുവദിക്കുന്നതിനുമായി ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്ത്രീയ രീതിശാസ്ത്രമനുസരിച്ച്‌ അതിന്റെ എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്താണ് Read More …

സ്വര്‍ണ്ണക്കടത്തില്‍ യുഎപിഎ നിലനില്‍ക്കില്ല; എന്‍ഐഎ അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഹൈക്കോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവിന് എതിരായ അപ്പീലാണ് തള്ളിയത്. സ്വര്‍ണ്ണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ല. കസ്റ്റംസ് ആക്ടിന് കീഴില്‍ വരുന്ന കുറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. യുഎപിഎ സെഷന്‍ 15 നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎയുടെ വാദം. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയ്ക്ക് ബാധകമല്ല. ജസ്റ്റിസ് Read More …

പി.സി.ഡബ്ല്യു.എഫ് ഗ്ലോബ് കോണ്‍ 19 ന് തുടങ്ങും

മലപ്പുറം:പൊന്നാനി സ്വദേശികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി.സി.ഡബ്ല്യു.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം-ഗ്ലോബ് കോണ്‍-2021 നാളെ ആരംഭിക്കും. ‘ഉണരാം,ഉയരാം,ഒരുമയോടെ… എന്ന പ്രമേയത്തില്‍ സൂം പ്ലാറ്റ് ഫോമില്‍ ഓണ്‍ലൈനായാണ് രണ്ടു ദിവസത്തെ സമ്മേളനം നടക്കുന്നത്.19 ന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലു മണിക്ക് പത്മശ്രീ അലി മണിക്ക്ഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ലണ്ടനിലെ സ്‌കൂള്‍ ഓഫ് Read More …

ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി

കോഴിക്കോട്: ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി. ഇന്ന് രാവിലെ 10 മണിയോടെ യുപി പോലിസിന്റെ കനത്ത സുരക്ഷയിലാണ് വേങ്ങരയിലെ വീട്ടിലെത്തിയത്. മാതാവിനെ കാണാന്‍ സുപ്രീം കോടതി അഞ്ചുദിവസത്തെ ജാമ്യമാണ് അനുവദിച്ചിരുന്നത്. കര്‍ശന ഉപാധികളോടെ ആണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 90 വയസ്സായ കിടപ്പിലായ മാതാവിന്റെ Read More …

ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പകയാണ് തനിക്കെതിരേയുള്ള കേസ്; പി.കെ ഫിറോസ്

കോഴിക്കോട്: സി.പി.എമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.സി.പി എമ്മിന്റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസ് എടുത്തതിനെ സ്വാഗതം ചെയ്യുകയാണെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. അഭിമന്യു, Read More …

കാമുകനൊപ്പം ചേര്‍ന്ന് കോടാലികൊണ്ട് വെട്ടിക്കൊന്നത് കുടുംബത്തിലെ 7 പേരെ; ശബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു

ലഖ്‌നൗ: കാമുകനൊപ്പം ചേര്‍ന്ന് കോടാലികൊണ്ട് വെട്ടിക്കൊന്നത് കുടുംബത്തിലെ ഏഴുപേരെ. ശബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇത് ആദ്യം. ഒരുക്കങ്ങള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ശബ്‌നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് മഥുരയിലെ ജയിലില്‍ തുടക്കം കുറിച്ചത്. അതേസമയം, പ്രതിയെ Read More …

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്: ഏഴുകോടി വെട്ടിച്ച ജീവനക്കാരന്‍ മുങ്ങി

പത്തനംതിട്ട: കാനറ ബാങ്ക് പത്തനംതിട്ട ശാഖയില് വന്‍ വെട്ടിപ്പ്. വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്നായി ഏഴു കോടി രൂപ കവര്‍ന്നെടുത്തതായാണ് പരിശോധനയില് കണ്ടെത്തിയത്. പ്രതിയായ ജീവനക്കാരന്‍ കുടുംബത്തോടൊപ്പം ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസര്മാരുടെ പാസ്വേര്ഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്. 2019 ല് ബാങ്കില് ജോലിയില് പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വര്ഗീസ് എന്ന Read More …