മുംബൈയില് മാതാവിെന്റ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത് ഒമ്ബതുമാസം
മുംബൈ: മുംബൈയില് മാതാവിെന്റ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത് ഒമ്ബതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടില്നിന്ന് 83കാരിയായ വൃദ്ധയുടെ ഒമ്ബതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. മാതാവ് മരിച്ച വിവരം 53കാരി ആരോടും പുറത്തുപറഞ്ഞിരുന്നില്ല. ബാന്ദ്രയിലെ ചുയിം വില്ലേജിലാണ് സംഭവം. 53കാരി വീടിെന്റ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നുവെന്ന അയല്വാസിയുടെ പരാതിയെ തുടര്ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വൃദ്ധയുടെ മരണവിവരം പുറത്തറിയുന്നത്. Read More …
