മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില് അശ്ലീലം പോസ്റ്റ് ചെയ്തു; യുവാവിന്റെ പേരില് കേസെടുത്തു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില് അശ്ലീലവാക്കുകള് പോസറ്റ് ചെയ്തതിന് യുവാവിനെതിരേ കേസ്. ബേപ്പൂര് സ്വദേശിയാണ് ഇയാള്. മൂഴിക്കലില് താമസിക്കുന്ന അസ്താബ് അന്വറി(26)നെതിരേയാണ് കേസ്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് യുവാവിനെതിരേ നടപടി എടുത്തിരിക്കുന്നത്. തുടര്ന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോര്ജിന് പരാതി കൈമാറി. ചേവായൂര് എസ്.ഐ. കെ. അനില്കുമാറിനാണ് അന്വേഷണച്ചുമതല. Read More …
