വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും; നവജ്യോത് സിദ്ധു

യു.പി.എ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിദ്ധു.സോണിയാ ഗാന്ധിയില്‍ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു . റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ബി.ജെ.പിയോട് കൂറു Read More …

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കലക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉള്‍പ്പെട്ട കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കലക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. ഇതുസംബന്ധിച്ച കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് സമര്‍പ്പിച്ചു. ആരോപണത്തില്‍ പറയുന്ന വീഡിയോദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്നും മനസിലായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ Read More …

17 മാസത്തിനിടെ സൗദി നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ

ജിദ്ദ: 17 മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ. ഇതുവരെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ച 2017 നവമ്ബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ നടത്തിയ പരിശോധനകളില്‍ Read More …

ഒന്നരവയസുകാരിയുടെ മരണം; കൊലപ്പെടുത്തിയത് പെട്ടെന്നുള്ള ദേഷ്യത്തിലെന്ന് കുഞ്ഞിന്റെ അമ്മ

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണെന്ന് കുഞ്ഞിന്റെ അമ്മ. കുട്ടി കരഞ്ഞപ്പോഴാണ് ഇങ്ങനെ ചെയ്തതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും, അബദ്ധം പറ്റിപ്പോയതാണെന്നും അറസ്റ്റിലായ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതി നല്‍കിയ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമായിരിക്കും കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. Read More …

പെ​രു​മാ​റ്റ ച​ട്ട ലം​ഘ​നം: മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മെ​തി​രെ കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​യും എം​പി​യു​മാ​യ സു​ഷ്മി​ത ദേ​വാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച്‌ ഗു​ജ​റാ​ത്തി​ല്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു​വെ​ന്ന് ദേ​വ് സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. Read More …

സിപിഐയ്‌ക്കെതിരെ പി.വി. അന്‍വര്‍: തന്നേക്കാള്‍ സ്‌നേഹം ലീഗ് നേതാക്കളോട്, പരമാവധി ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തല്‍

മലപ്പുറം: സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്ബൂര്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. സിപിഐ തന്നെ പരമാവധി ഉപദ്രവിച്ചുവെന്നും അത് ഇപ്പോഴും തുടരുകയുമാണെന്നുമാണ് അന്‍വറിന്റെ ആരോപണം.മലപ്പുറത്ത് മുസ്ലീം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നും അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാമെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ പറഞ്ഞു. featured. സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന Read More …

ശ്രീലങ്കയില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കൊളംബോ: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 29 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് എംപിയായ Read More …