Category: Latest News
പത്തനംതിട്ടയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
അടൂര്‍ ഏനാത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഏനാത്ത് സ്വദേശി കുരുമ്ബോലില്‍ നാസറിന്റെ മക്കളായ നാസിം, അജ്‌മല്‍ ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങാംപുഴയില്‍ മുങ്ങി മരിച്ചത്. മണ്ണടി തെങ്ങാംപുഴക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. ഒഴുക്കില്‍ പെട്ടത് കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ Read More …
രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത്; വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു എന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മാലാ സീതാരാമന്റെ പ്രതികരണം. റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന Read More …
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു
കൊച്ചി: ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് ജാവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. മരട് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ജയേഷ്, ജിതിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം ആസൂത്രിതമാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി Read More …
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അറബ് പൗരന്‍ യുഎഇയില്‍ പിടിയില്‍
ദുബായ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ യുഎഇയില്‍ പിടിയില്‍. പതിനഞ്ച് വയസുള്ള മകന്റെ ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അറബ് പൗരനെയാണ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറ്സ്റ്റ് ചെയ്തത്. 425 ട്രമഡോള്‍ ഗുളികകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മകന്റെ ബാഗില്‍ കൂടാതെ ഇയാളുടെ ബാഗിലും 1000 ട്രമഡോള്‍ ഗുളികളും ഉണ്ടായിരുന്നു. കഞ്ചാവ് നിറച്ച 25 പ്ലാസ്റ്റിക് Read More …
കാമസൂത്ര 3ഡി താരം സൈറ ഖാന്‍ അന്തരിച്ചു!! അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്, നടുക്കം രേഖപ്പടുത്തി സംവിധായകന്‍
മുംബൈ: കാമസൂത്ര 3ഡി താരം സൈറാ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് കാമസൂത്ര 3ഡി. 2013ല്‍ റിലീസ് ചെയ്ത ചിത്രം എറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. 2013ല്‍ കാന്‍ ചലച്ചിത്ര മേളയിലും കാമസൂത്ര 3ഡി പ്രദര്‍ശിപ്പിച്ചിരുന്നു. നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമാണ് സൈറാ ഖാന്‍ കാമസൂത്രയില്‍ എത്തുന്നത്. Read More …
റോഡ് ഷോയ്ക്കിടെ കനയ്യകുമാറിനെ കരിങ്കൊടി കാണിച്ചു; ബെഗുസരായിയില്‍ സംഘര്‍ഷം
ബെഗുസരായി: ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ റോഡ് ഷോ നടത്തുന്നതിനിടെ സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യകുമാറിന് നേരെ കരിങ്കൊടി കാണിച്ചു. സംഭവത്തെ തുടര്‍ന്ന് കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മില്‍ സംഘര്‍ഷംമുണ്ടായി. മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്. Read More …
ലങ്കന് സ്ഫോടനം: കൊല്ലപ്പെട്ടവരില് ആറ് ഇന്ത്യാക്കാര് ഉള്പ്പെടെ 40 വിദേശികള്
കൊളംബോ: ഈസ്റ്റര് ദിനത്തില് ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്ബരകളില് 40 വിദേശികള് കൊല്ലപ്പെട്ടന്ന് സൂചന. ആറ് ഇന്ത്യാക്കാര് ഉള്പ്പടെയാണ് ഇത്രയും വിദേശികള് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില് ആറു പേര് ഇന്ത്യാക്കാരാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന് ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് ബ്രിട്ടീഷ് പൗരന്മാരും മൂന്ന് ഡെന്മാര്ക്ക് പൗരന്മാരും ഒരു പോര്ച്ചുഗീസ് വംശജനുമുള്പ്പെടെയുള്ള വിദേശികളാണ് കൊല്ലപ്പെട്ടത്. തുര്ക്കിയില് നിന്നുള്ള രണ്ടു Read More …
