പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച ; കെഎസ്‌ഇബി റിപ്പോര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കെഎസ്‌ഇബിയുടെ റിപ്പോര്‍ട്ട്. സാമൂഹ്യ വിരുദ്ധര്‍ ഡാമിന്റെ ഒരു ഷട്ടര്‍ പൂര്‍ണമായും തുറന്നിരുന്നു. നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക റിപ്പോര്‍ട്ട് കെഎസ്‌ഇബി കലക്ടര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും, ജില്ലയിലെ മുഴുവന്‍ ഡാമുകളുടെയും സുരക്ഷാ Read More …

സി പി ജലീലിന്റെ കൊലപാതകം; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുമെന്ന്

കല്‍പറ്റ: മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്തിയ പത്തംഗ സംഘത്തെ പൊലീസ് ഉപവന്‍ റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചില്ല. തെളിവ് നശിക്കാന്‍ സാധ്യതയുള്ളതിനാലാണ് റിസോര്ട്ടില്‍ ആരെയും പ്രവേശിപ്പിക്കാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. അതേസമയം, വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ Read More …

നാടകം പൊളിഞ്ഞു;ഞങ്ങള്‍ പണ്ടേ ബിജെപിക്കാര്‍; ചടങ്ങ് സംഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്ന് തരൂരിന്റെ ബന്ധുക്കള്‍; ബൂമറാങ്

തിരുവനന്തപുരം: ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയിലെത്തിയെന്ന് കൊട്ടിഘോഷിച്ച്‌ അംഗത്വം നല്‍കിയത് ബൂമറാങ് ആകുന്നു. തങ്ങള്‍ പണ്ടേ ബിജെപിയെന്ന് ശശി തരൂരിന്റെ ചെറിയമ്മ ശോഭന ശശി കുമാര്‍. ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനെന്ന് അറിയില്ല. അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്ന് ശോഭനാ ശശി കുമാര്‍ പറഞ്ഞു. ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ Read More …

രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച്‌ രാഹുല്‍ ഞെട്ടിച്ചു

ഡെറാഡൂണ്‍ : രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച്‌ രാഹുല്‍ ഞെട്ടിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്രക്കെതിരെ മകന്‍ Read More …

രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കെപിസിസി നിര്‍വ്വാഹക അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. തത്കാലം പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. ഇതിനിടെ ശശി Read More …

മസൂദ് അസ്ഹറിനെ കരിമ്ബട്ടികയില്‍ പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യക്കൊപ്പമെന്ന് സുഷമ സ്വരാജ്

ദില്ലി: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ കരിമ്ബട്ടികയില്‍ പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 15 രക്ഷാസമിതി അംഗങ്ങളില്‍ 14 പേര്‍ പിന്തുണച്ചെന്നും സുഷമ പറഞ്ഞു. എന്നാല്‍ യുപിഎ ഭരണകാലത്ത് ഇന്ത്യ ഒറ്റക്കായിരുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു എന്‍ Read More …

മാറാട് കലാപക്കേസ് പ്രതി; ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതിയെ കോഴിക്കോട് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കഴുത്തില്‍ കല്ല് കെട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ തന്നെ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. മാറാട് കലാപ കേസിലെ മുപ്പത്തിമൂന്നാമത്തെ പ്രതിയാണ് ഇയാള്‍. കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ നാലുവര്‍ഷമായി Read More …

ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്പ്; മരണം 40 ആയി

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു.20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റില്‍ നിന്ന് പൊലീസ് പിടിയിലായി. സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേരാണ് കസ്റ്റഡിയിലുള്ളത്. അക്രമികളില്‍ ഒരാള്‍ ആസ്‌ട്രേലിയന്‍ പൗരനാണ്. Read More …