എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; കോണ്‍ഗ്രസിന് അനുകൂലമെന്ന്. . .

മധ്യപ്രദേശ്: കോണ്‍ഗ്രസിന് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്. ഇന്ത്യാ ടുഡേ പോള്‍: കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. തെലങ്കാനയില്‍ ടിഎആര്‍എസിന് ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസ് ,ബിജെപി ,തെലങ്കാന

കൃത്യസമയത്ത് ക്ഷണിച്ചില്ല; സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചു; വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചതായി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. വ്യോമയാന മന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സമ്മര്‍ദ്ദം മൂലമുള്ള Read More …

ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ എന്‍ഐഎ തീരുമാനിച്ചു

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീരുമാനിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബാലുശേരിയിലെത്തിയത്. നോട്ട് അടിക്കുവാന്‍ ഉപയോഗിച്ച കടലാസ് വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് സൂചന. കള്ളനോട്ട് നിര്‍മ്മിക്കല്‍, കൈവശം വെയ്ക്കല്‍, വിതരണം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ Read More …

സൗദിയില്‍ വാഹനാപകടം; ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന 2 മംഗളൂരു സ്വദേശികള്‍ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് മംഗളൂരു സ്വദേശികള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റിയാദ്- ജുബൈല്‍ ഹൈവേയിലായിരുന്നു അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. Read More …

വാഗ്ദാനങ്ങള്‍ പാലിച്ചില്ല; കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്തും

തിരുവനന്തപുരം: ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്തും. നഷ്ടപരിഹാരവും ജോലിയും കിട്ടുവരെ സമരം ചെയ്യുമെന്ന് വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. മന്ത്രിമാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് വിജി പറഞ്ഞു. വീട് പണിയാനെടുത്ത വായ്പകളുടെ Read More …

സൈബര്‍ തട്ടിപ്പ് : കാമറൂണ്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ വെര്‍ദി ടെന്‍യ ണ്ടയോങ്ങ് (35 വയസ്സ്), ഡോഹ് ക്വെന്‍റിന്‍ ന്വാന്‍സുവ (37 വയസ്സ്) എന്നിവരെയാണ് മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതികളുടെ താമസസ്ഥലം രഹസ്യമായി ലൊക്കേറ്റ് ചെയ്ത പോലീസിനെ Read More …

സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത് വര്‍ധിത വീര്യത്തോടെ: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തുവരുന്നത് വര്‍ധിത വീര്യത്തോടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബലിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രനെതിരേ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍ നിയമ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. സുരേന്ദ്രനെതിരേ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സര്‍ക്കാര്‍ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര Read More …

പറശ്ശിനിക്കടവ് പീഡനക്കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്ബ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍, അബ്ദുള്‍ സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ എട്ടു പേരെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഫെയ്‌സ് ബുക്കിലൂടെ വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതികള്‍ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. അഞ്ജന എന്ന Read More …