Category: Latest News
കെഎംസിടി ലോ കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ
മലപ്പുറം: കുറ്റിപ്പുറം കെഎംസിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചുവാങ്ങി ഭാവി പഠനം പ്രതിസന്ധിയിലാക്കിയ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടാണ് സമരം. മറ്റൊരു വിദ്യാര്‍ത്ഥിയേ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന മറ്റൊരു പരാതിയും ഇതേ അധ്യാപകനെതിരേയുണ്ട്. എസ് സി, എസ് ടി Read More …
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 1952ലെ ദേവസ്വം നിയമം ലംഘിച്ച് സ്ഥിര നിയമനം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 1952ലെ ദേവസ്വം നിയമം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതായി കണ്ടെത്തി. പഴയ തിരുവിതാംകൂര്‍ ദേശക്കാര്‍ക്കുള്ള നിയമനം കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് നല്‍കിയത്. അസി.എഞ്ചിനീയര്‍, ഓവര്‍സീയര്‍ നിയമനത്തിലെ ലംഘനം ഹൈക്കോടതി ഓഡിറ്റ് വിഭാഗം കണ്ടെത്തി. നിയമനം നല്‍കിയത് സിപിഐഎമ്മുകാര്ക്കാണെന്ന പരാതി ഓഡിറ്റ് വിഭാഗത്തിന് ലഭിച്ചിരുന്നു. നാല് പേരൊഴികെ മറ്റെല്ലാവരും തിരുവിതാംകൂര്‍ പ്രദേശത്തുള്ളവരാണ്. Read More …
മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യവതിയായി കുഞ്ഞിന്റെ അത്ഭുത പിറവി; ഇവള് ലോകത്തിന്റെ ചരിത്ര ശിശു!
മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവതിയായി കുഞ്ഞിന്റെ അത്ഭുത പിറവിയാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസവും Read More …
കോപ്പിയടി വിവാദം: കൊച്ചിന് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചു
തൃശൂര്‍: കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ അദ്ധ്യാപിക ദീപാ നിശാന്ത് ജോലി ചെയ്യുന്ന കേരളവര്‍മ കോളേജിനോട് കൊച്ചിന് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് കേരളവര്‍മ കോളേജ്. കോപ്പിയടി വിവാദം കോളേജിന് മാനക്കേടുണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അദ്ധ്യാപക സംഘടനയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളം അദ്ധ്യാപികയായ ദീപ നിശാന്ത് മറ്റൊരാളുടെ കവിത Read More …
സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ; റോഡ് ഗതാഗതം സ്തംഭിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ. ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് പെയ്ത മഴ പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തകര്‍ത്തു. മക്ക, തായിഫ്, ജിദ്ദ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയാണ് ഇന്ന് പെയ്തത്. മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വ്യക്തമാക്കി . വെള്ളം നിറഞ്ഞതോടെ പ്രധാന Read More …
വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ
ബത്തേരി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു സമയത്താണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടത്. പാര്‍ട്ടിയോട് അകന്ന് നില്കുന്ന ദളിത്ആദിവാസി വിഭാങ്ങളുടെ പിന്തുണ ലക്ഷ്യമിടുന്ന ബിജെപിക്ക് സികെ ജാനുവിന്റെ മുന്നണി വിടല്‍ ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന നല്‍കാതിരുന്നതും നേരത്തെ Read More …
ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ഇന്ന് 26 വയസ്
ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തതിന് ഇന്ന് 26 വയസ്. ഇത് പ്രമാണിച്ച് അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നീ വലതുപക്ഷ തീവ്രസംഘടനകള്‍ ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലിം സംഘടനകള്‍ കരിദിനവും പ്രഖ്യാപിച്ചു. അയോധ്യയില്‍ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവരെയും സുരക്ഷാ Read More …
