അയോധ്യയായ ഫൈസാബാദില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതിന് പിന്നാലെ ഇവിടെ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കണമെന്നും ആവശ്യം. അയോധ്യ പരിശുദ്ധമായ നഗരമാണെന്നും അവിടെ മദ്യവും മാംസവും ഒരിക്കലും വില്‍ക്കാന്‍ പാടില്ലെന്നും ഹൈന്ദവ ആചാര്യനായ സത്യേന്ദ്രദാസ് പറഞ്ഞു. നിരോധനം ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് ജനങ്ങളെ നയിക്കുമെന്നും നഗരത്തിലെ മാലിന്യത്തോത് കുറയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. Read More …

ഷംസീറിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സമ്മേളനം

കോഴിക്കോട്: തലശേരി എം.എല്‍.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എ.എന്‍.ഷംസീറിനെതിരെ സംസ്ഥാന സമ്മേളനത്തിലെ സംഘടന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. താന്‍പ്രമാണിത്തവും ധിക്കാരവും നേതാക്കള്‍ക്ക് നല്ലതല്ലെന്നുമാണ് സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിനയവും സൗമ്യതയുമാണ് സംഘടന നേതാക്കള്‍ക്ക് വേണ്ടതെന്ന് ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സി.പി.എം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. പൊതു Read More …

ശ​ബ​രി​മ​ല: റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​യി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ക. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​ഡ്ജി​മാ​രു​ടെ ചേം​ബ​റി​ലാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 48 ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ര്‍​ക്കോ ക​ക്ഷി​ക​ള്‍​ക്കോ ചേം​ബ​റി​ലേ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

ബന്ധുനിയമന വിവാദം അടഞ്ഞ ആദ്ധ്യായം: കെ.ടി. ജലീല്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദം അടഞ്ഞ ആദ്ധ്യായമെന്ന് മന്ത്രി കെ.ടി. ജലീല്‍. ബന്ധുവായ കെ.ടി. അദീബ് രാജി വച്ചതും തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും തമ്മില്‍ യാതൊരും വിധ ബന്ധവുമില്ല. രാജിയില്‍ തനിക്കൊരു പങ്കുമില്ല. രാജി തീരുമാനിച്ചത് അദീബ് തന്നെയാണ്. ഇതു വരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്ബില്ലാത്തത് കൊണ്ടാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.   ബന്ധുനിയമന Read More …

ശബരിമല വിഷയം; പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന്

പത്തനംതിട്ട: ശബരിമല സത്രീപ്രവേശനം സംബന്ധിച്ച വിധിയ്‌ക്കെതിരായ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. പുന:പരിശോധനാ ഹര്‍ജികള്‍ ചേംബറിലായിരിക്കും പരിഗണിക്കുക. ആകെ 48 പുന:പരിശോധനാ ഹര്‍ജികളാണ് ഉള്ളത്. നാളെ വൈകിട്ട് മൂന്നുമണിയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിലെ നാലു ജഡ്ജിമാരും തുടരുന്നതാണ്. അതേസമയം, ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന Read More …

യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ.ഹനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നാല്‍പ്പതു വയസു പ്രായമുണ്ട്. കുറ്റ്യാടിയില്‍ നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ രാത്രിയിലാണു സംഭവം ഉണ്ടായത്. യാത്രയ്ക്കിടയില്‍ കണ്ടക്ടര്‍ യുവതിയുടെ ദേഹത്തു കടന്നു പിടിച്ചതായാണു പരാതി. Read More …

വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം കണ്ടുകെട്ടി

കൊച്ചി: വിവാദ വ്യവസായിയായ വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. രാധാകൃഷ്ണനെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കെട്ടിടം കണ്ടുകെട്ടിയിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിയിലൂടെ സമ്ബാദിച്ച പണമാണ് രാധാകൃഷ്ണന്‍ ഇടപാടിനായി വിനിയോഗിച്ചത്. കഴിഞ്ഞ ദിവസം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. പതിനൊന്നു അപ്പാര്‍ട്ടുമെന്റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലുള്ള വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ Read More …

ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ട്, അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും അതിനാല്‍ സ്ത്രീകളെ വിലക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ പറ്റി നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മലഅരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നവെന്നും Read More …